മാതൃകയായി മുബൈ ഇന്ത്യൻസ്
ഐ പി എല്ലിനിടെ പരുക്കേറ്റ വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളറിനെ പരുക്ക് ഭേദമാകുന്നത് വരെയുള്ള ചികിത്സ ഏറ്റെടുത്ത് മുംബൈ ഇന്ത്യൻസ്.ഐ പി എല്ലിലെ ഏറ്റവും മികച്ച ബൌളിംഗ് പ്രകടനത്തോടെ ആണ് അൽസാരി ജോസഫ് അരങ്ങേറിയത് .12 റൺസ് വഴങ്ങി ആറു വിക്കറ്റ് ആണ് നേടിയത്.തുടർന്ന് നടന്ന മത്സരത്തിനിടെ പരുക്കേറ്റതാണ് ജോസഫിന്.താരത്തിന്റെ പരുക്ക് പൂർണമായി മാറിയിട്ട് മാത്രമേ നാട്ടിലേക്ക് വിടൂ എന്നാണ് മുംബൈ ഇന്ത്യൻസ് അധികൃതർ വ്യക്തമാക്കിയത്.തോളിനു പരുക്കേറ്റ ജോസഫിന് പരുക്ക് ഭേദമാകാൻ 6 മാസം വരെ വേണ്ടിവരും എന്നാണ് കരുതുന്നത്.ശസ്ത്രക്രിയ ഒക്കെ കഴിഞ്ഞു എങ്കിലും ഫിസിയോതെറാപ്പി ചെയ്യേണ്ടിവരും.എങ്കിലേ പരുക്ക് പൂർണമായും മാറുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.