ഇന്ത്യൻ ഫുട്ബോളിന്റെ പരിശീലകനായി, പക്ഷെ പ്രതീക്ഷിച്ച ആളല്ല !
എ എഫ് സി കപ്പിലെ തോൽവിക്ക് പിന്നാലെ രാജിവെച്ച ഇന്ത്യൻ ടീം പരിശീലകൻ കോൺസ്റ്റന്റൈനു പകരം പുതിയ കോച്ച് സ്ഥാനമേൽക്കും.എല്ലാവരും സാധ്യത കല്പിച്ചിരുന്നത് മുൻ ബാംഗ്ലൂർ പരിശീലകൻ ആൽബർട്ട് റോക്കക്കായിരുന്നു.പക്ഷെ റോക്കയെയും മറികടന്നു ഇപ്പോൾ ആ സ്ഥാനത്തേക്ക് വരുന്നത് ക്രോയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്ക് ആണ്.ആൽബർട്ട് റോക്ക,ലി മിൻ സുംഗ്, ഹകൻ എറിക്സൺ,ഇഗോർ സ്റ്റിമാക്ക് എന്നിവരാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്.വരും ദിവസങ്ങളിൽ തന്നെ എഐഎഫ്എഫ് ഔദ്യോഗികമായി പ്രഖ്യപനം നടത്തും എന്നാണ് കരുതുന്നത്.
ഇഗോർ സ്റ്റിമാക്ക് ക്രോയേഷ്യ ദേശീയ ടീമിനുവേണ്ടി കളിച്ചിട്ടുള്ളയാളാണ്.കൂടാതെ ലോകകപ്പും കളിച്ചിട്ടുണ്ട്.ഒരുവർഷം ക്രോയേഷ്യ ദേശീയ ടീമിന്റെ പരിശീലകനായിട്ടുണ്ട്.കൂടാതെ നിരവധി ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.ക്രോയേഷ്യ ടീമിന്റെ എക്കാലത്തെയും മികച്ച പ്രതിരോധകാരനായിരുന്നു അദ്ദേഹം.53 ദേശീയ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.