ഐഗോർ സ്ടിമാക് – പരിചയപെടാം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ ഹെഡ് കോച്ചിനെ
ക്രോയേഷ്യയുടെ ഐഗോർ സ്ടിമാക്കിനെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കോച്ചായി നിയമിക്കാൻ തീരുമാനമായി. ക്രോയേഷ്യയുടെ ദേശിയ ടീമിനെ പരിശീലിപ്പിച്ചു പരിചയമുള്ള അദ്ദേഹം സ്റ്റീഫൻ കോൺസ്റ്റന്റൈനെ ആയിരിക്കും മറികടക്കുക. തായ്ലൻഡിൽ നടക്കുന്ന കിങ്സ് കപ്പിൽ ഇന്ത്യൻ ടീമിനെ ഒരുക്കൽ ആയിരിക്കും അദ്ദേഹത്തിന് കിട്ടുന്ന ആദ്യ ധൗത്യം. വെറും 15 മാസം മാത്രമാണ് അദ്ദേഹം ക്രോയേഷ്യൻ ടീമിന്റെ പരിശീലകനായി നിലനിന്നത്. എന്നാൽ ഈ ചുരുങ്ങിയ കാലയളവിൽ ലൂക്ക മോഡ്രിച്, ഇവാൻ റാക്കിറ്റിച് പോലുള്ള കളിക്കാരെ പരിശീലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ചെൽസി താരം കോവചികിന്റെ പ്രതിഭ കണ്ടെത്തിയ കോച്ചും ഇദ്ദേഹമായിരുന്നു.