Cricket IPL Top News

ചെന്നൈയെ തകർത്ത് മുംബൈ ഫൈനലിൽ

May 8, 2019

author:

ചെന്നൈയെ തകർത്ത് മുംബൈ ഫൈനലിൽ

ആവേശകരമായ പ്ലേയോഫ്‌ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ ആറുവിക്കറ്റിന് തകർത്താണ് മുംബൈ ഫൈനലിൽ കടന്നത്.ഇനി ചെന്നൈക്ക് ഒരു അവസരം കൂടി ഉണ്ട് ഫൈനലിൽ കടക്കാൻ.സൂര്യകുമാർ യാദവാണ് മാൻ ഓഫ് ദി മാച്ച്.ആദ്യം ബാറ്റു ചെയ്ത ചെന്നൈ 4 വിക്കറ്റിന് 131 റൺസ് നേടി.മുംബൈ 9 ബോൾ അവശേഷിക്കെ 4 വിക്കറ്റിന് 132 റൺസ് നേടി വിജയം കണ്ടു.

ടോസ് നേടിയ ചെന്നൈ ബാറ്റിംഗ്  തിരഞ്ഞെടുത്തു. പക്ഷെ അവർ വിചാരിച്ചപോലെ അല്ലായിയുന്നു കാര്യങ്ങളുടെ കിടപ്പ്.സ്പിന്നിന് അനുകൂലമായ ചെപ്പോക് പിച്ചിൽ ചെന്നൈ ശരിക്കും വലഞ്ഞു.മുംബൈ ബൗളർമാർ താളം കണ്ടെത്തിയതോടെ ചെന്നൈ സ്കോറിന് വേഗം കുറഞ്ഞു.കൃത്യമായ ഇടവേളകളിൽ വിക്കറ്റും കൊഴിഞ്ഞതോടെ ചെന്നൈ സ്കോർ 131 ലേക്ക് ഒതുങ്ങി.ചെന്നൈ മുൻനിര തകർന്നെങ്കിലും മധ്യനിരയിൽ അമ്പാട്ടി റായുഡുവും, ധോണിയും ചേർന്നാണ് സ്കോർ കരകയറ്റിയത്‌.അമ്പാട്ടി റായ്ഡു 37 പന്തിൽ 42 റൺസ് എടുത്ത് ടോപ് സ്കോറെർ ആയി.ധോണി 29 പന്തിൽ 37 റൺസ് എടുത്തു.മുംബൈക്ക് വേണ്ടി രാഹുൽ ചഹാർ 14 റൺസിന്‌ 2 വിക്കറ്റ് നേടി.ജയന്ത് യാദവും,കൃണാൽ പാണ്ഡ്യായും ഓരോ വിക്കറ്റ് നേടി.

താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന മുംബൈക്ക് തുടക്കത്തിൽ പിഴച്ചു.2 മുൻനിരക്കാർ പെട്ടന്ന് മടങ്ങി.പക്ഷെ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സൂര്യകുമാർ യാദവും ഇഷാൻ കിഷനും സ്കോർ ഉയർത്തി.ഇടക്ക്  കിഷനെയും, കൃണാലിനെയും മടക്കി ഒന്നുകൂടി ചെന്നൈ പ്രഹരം ഏല്പിച്ചെങ്കിലും, ഹർദിക് പാണ്ഡ്യ- സൂര്യകുമാർ കൂട്ടുകെട്ട് വിജയത്തിലെത്തിച്ചു.ഹർദിക് 13 റൺസ് നേടി.ചെന്നൈക്ക് വേണ്ടി ഇമ്രാൻ താഹിർ 2 വിക്കറ്റ് നേടിയപ്പോൾ, ഹർഭജൻ,ദീപക് ചഹാർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Leave a comment