Foot Ball Top News

അയാക്സിന്റെ വിസ്മയ പോരാട്ടം തുടരുന്നു. ടോട്ടൻഹാമിനെ തോൽപ്പിച്ച് ആദ്യ പാദത്തിൽ ഭദ്രമായ നിലയിൽ

May 1, 2019

അയാക്സിന്റെ വിസ്മയ പോരാട്ടം തുടരുന്നു. ടോട്ടൻഹാമിനെ തോൽപ്പിച്ച് ആദ്യ പാദത്തിൽ ഭദ്രമായ നിലയിൽ

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ ടോട്ടൻഹാമിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അയാക്സ് തോൽപ്പിച്ചു. അങ്ങനെ ഒരു എവേയ് ഗോളിന്റെ പിൻബലവും കൂടി കിട്ടി അയാക്സ് രണ്ടാം പാദ മത്സരത്തിലെ ജോലി എളുപ്പമാക്കി. ഡച്ച് താരം വാൻ ഡി ബീക് ആണ് വിജയ ഗോൾ നേടിയത്.

തുടക്കം തൊട്ടേ സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്ന ആനുകൂല്യം ടോട്ടൻഹാമിന്‌ വിട്ടു കൊടുക്കാൻ അയാക്സ് വിസമ്മതിച്ചു. നല്ല പ്രെസ്സിങ് ഗെയിം മനോഹാര്യതയോടു കൂടി ചെയ്യാൻ അവർക്കു സാധിച്ചു. അത് 15 ആം മിനുട്ടിൽ ഫലം കാണുകയും ചെയ്തു. മൊറോക്കൻ തരാം ഹക്കിം സിയാക്ക് കൊടുത്ത പാസ് പ്രതിരോധത്തെ കീറിമുറിച്ചു വാൻ ഡി ബിക്കിന്റെ കാലുകളിലേക്കു. അനായാസം ഗോളാക്കി മാറ്റാൻ അതുകൊണ്ടു അദ്ദേഹത്തിന് സാധിച്ചു. 23 ആം മിനുട്ടിൽ ലോറീസിന്റെ ഒരു കിടിലൻ സേവ് ഇല്ലായിരുന്നെകിൽ അയാൾ സ്കോർ നില വീണ്ടും ഉയർത്തിയേനെ. കളിയുടെ 33 ആം മിനുട്ടിൽ പരിക്ക് മൂലം ടോട്ടൻഹാമിന്റെ ഡിഫൻഡർ വെർട്ടോഘേൻ പുറത്തു പോയത് ആതിഥേയരെ വീണ്ടും തളർത്തി. അതുകൊണ്ടു ആദ്യ പകുതിയിൽ മികച്ച ടീം അയാക്സ് തന്നെ ആയിരുന്നു എന്ന് പറയേണ്ടി വരും.

രണ്ടാം പകുതിയിൽ ടോട്ടൻഹാം ഉയർന്നു കളിച്ചെങ്കിലും ഗോൾ കണ്ടത്താൻ സാധിച്ചില്ല. ഏതായാലും എവേയ് ഗോളിന്റെ സഹായത്തോടെ ഉള്ള വിജയം അയാക്സിനെ രണ്ടാം പാദ മത്സരത്തിൽ സഹായിക്കും എന്ന് ഉറപ്പ്. എന്നിരുന്നാലും അവരുടെ ഹോം ഫോം അല്പം മോശം ആണെന്നുള്ള വസ്‌തുത ടോട്ടൻഹാമിന്‌ പ്രതീക്ഷ നൽകുന്നു. അയാക്സ് റയൽ മാഡ്രിഡിനെയും യുവന്റസിനെയും മറികടന്നത് എവേയ് മത്സരത്തിലെ മികവ് കൊണ്ടാണ്. രണ്ടാം പാദ മത്സരത്തിൽ പരിക്കേറ്റ സ്‌ട്രൈക്കർ ഹാരി കൈയ്‌നും മടങ്ങി വരാൻ സാധിച്ചാൽ നല്ലൊരു മത്സരം എല്ലാ ഫുട്ബോൾ പ്രേമികൾക്കും പ്രതീക്ഷിക്കാം.

Leave a comment