ജഡേജ തിരികെയെത്തി.പക്ഷെ നാളെ ധോണി കളിക്കുമോ?
നാളെ നടക്കുന്ന ചെന്നൈ-ഡൽഹി മത്സരത്തിൽ ധോണി കളിക്കുന്ന കാര്യത്തിൽ ഇത് വരെ ആരാധകരെ സന്തോഷിപ്പിക്കുന്നതായി ഒന്നും കണ്ടില്ല.ധോണി നെറ്റ്സിൽ പരിശീലനത്തിനെത്താത്തതാണ് നാളെ കളിക്കുമോ എന്ന ആശങ്ക ജനിപ്പിച്ചത്.അതെ സമയം ആശ്വസിക്കാനുള്ള കാര്യം ആൾറൗണ്ടർ ജഡേജ തിരികെ ടീമിനൊപ്പം ചേർന്ന് എന്നതാണ്.ജഡേജ ചെപ്പോക്കിൽ പരിശീലനവും നടത്തി.ധോണിയും ജഡേജയും കഴിഞ്ഞ കളിയിൽ ഇല്ലാതിരുന്നത് പനി കാരണം ആണ്.പ്ലേയോഫ് ഉറപ്പിച്ചെങ്കിലും, പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് ഇപ്പോൾ ആരാധകർ നോക്കിയിരിക്കുന്നത്.ഇരുവരും ഇല്ലാതെ കളിച്ച കളി നല്ല രീതിയിൽ തന്നെ തോറ്റു.അതുകൊണ്ടാണ് ആരാധകർ കാത്തിരിക്കുന്നത് ഇവർ മടങ്ങിയെത്താൻ ആണ്.