Cricket IPL Top News

ഐ പി ൽ പ്ലേയോഫിന്റെ സമയക്രമത്തിൽ മാറ്റം

April 29, 2019

author:

ഐ പി ൽ പ്ലേയോഫിന്റെ സമയക്രമത്തിൽ മാറ്റം

ഈ ഐ പി എല്ലിലെ പ്ലേയോഫ്‌ മത്സരങ്ങളുടെ സമയക്രമത്തിൽ  ബി സി സി ഐ മാറ്റം വരുത്തി.ചില മത്സരങ്ങൾ തീരാൻ വൈകുന്നതാണ് ഇങ്ങനെ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്.മെയ്‌ 7 ന് ആരംഭിക്കുന്ന പ്ലേയോഫ്‌ മത്സരങ്ങൾ 7.30 ന് തുടങ്ങും.ആദ്യ ക്വാളിഫയര്‍ മെയ് ഏഴിന് ചെന്നൈയില്‍ നടക്കും. എലിമിനേറ്ററും രണ്ടാം ക്വാളിഫയറും 8, 10 തിയതികളിലായി വിശാഖപട്ടണത്ത് നടക്കും. മെയ് 12ന് ഹൈദരാബാദിലാണ് കലാശപ്പോര്. ചെന്നൈയില്‍ നടത്താന്‍ നേരത്തെ നിശ്‌ചയിച്ചിരുന്ന ഫൈനല്‍ സാങ്കേതിക കാരണങ്ങള്‍ മൂലം ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *