ബയേൺ സമനിലയിൽ കുരുങ്ങി: ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്
ന്യൂറംബർഗുമായി (1-1) സമനിലയിൽ ബയേൺ മത്സരം അവസാനിപ്പിച്ചപ്പോൾ ,നിലവിൽ 3 കളികൾ ബാക്കി നിൽക്കെ അവർ 2 പോയിന്റിന്റെ ലീഡോടെ ഒന്നാം സ്ഥാനത് തുടരുന്നു. നിലവിൽ അവർക്കു 71 പോയിന്റാണ് ഉള്ളത്. തൊട്ട് പുറകിൽ 69പോയിന്റുമായി ഡോർട്മുണ്ട് രണ്ടാമതും, 64പോയിന്റുമായി ലെയ്പ്സിഗ് മൂന്നാമതും തുടരുന്നു.
ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ ഒന്നും നേടാൻ സാധിച്ചില്ല. 48ആം മിനുട്ടിൽ പെരേരയിലൂടെ ആതിഥേയർ മുന്നിൽ എത്തിയെങ്കിലും 75ആം മിനുട്ടിൽ മുൻ ആർസെനൽ താരം ഗനബ്രി ബയേണിനെ ഒപ്പം എത്തിച്ചു. അവസാന നിമിഷം ലഭിച്ച പെനാൽറ്റി പാഴാക്കി ന്യൂറംബർഗ് 2 അധിക പോയിന്റ് നഷ്ടമാക്കി. ഇതോടെ തരം താഴ്ത്തലിൽ നിന്ന് രക്ഷപെടാനുള്ള അവരുടെ മോഹം ഏറെ കുറെ അസ്തമിച്ചു. ഏതായാലും 3 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ഇനി ഉള്ള മത്സരങ്ങളിൽ തീ പാറും എന്ന് ഉറപ്പായി