Cricket Top News

ലോക ക്രിക്കറ്റിനു ഒരിക്കൽ കൂടി നാണക്കേടുണ്ടാക്കി ഹസൻ അലി

April 29, 2019

author:

ലോക ക്രിക്കറ്റിനു ഒരിക്കൽ കൂടി നാണക്കേടുണ്ടാക്കി ഹസൻ അലി

ലോകക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ഇത്തവണ അരങ്ങേറിയത് എല്ലാവരെയും ഞെട്ടിച്ച ഒരു സംഭവം അത് നടത്തിയത് പാകിസ്ഥാൻ പേസ് ബൗളർ ഹസൻ അലിയാണ്.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരക്ക് മുന്നോടിയായി കെന്റിനെതിരെ നടന്ന പരിശീലന മത്സരത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.കെന്റ് താരം അലക്സ്‌ ബ്ലേക്കായിരുന്നു ക്രീസിൽ.അലി എറിഞ്ഞ ബൗളിൽ എഡ്ജ് ആയി അലിയുടെ കയ്യിൽ വന്നെങ്കിലും,കയ്യിൽ നിന്നും താഴെ വീണു.പന്ത് നിലത്തു വീണെങ്കിലും അലി വിക്കറ്റ് ആഘോഷം തുടങ്ങി.അതോടെ ബ്ലേക്ക്  മടങ്ങി.പന്ത് താഴെ വീണ കാര്യം സഹതാരങ്ങൾ അമ്പയറുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ബ്ലേക്കിന് ബാറ്റ് ചെയ്യാൻ സാധിച്ചില്ല.

Leave a comment