Cricket IPL Top News

ഗെയ്‌ലിന് ശേഷം റെക്കോർഡ് സ്വന്തമാക്കി റസ്സൽ

April 29, 2019

author:

ഗെയ്‌ലിന് ശേഷം റെക്കോർഡ് സ്വന്തമാക്കി റസ്സൽ

ഐ പി എല്ലിൽ ഒരു സീസണിൽ തന്നെ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന രണ്ടാമത്തെ താരമായി റസ്സൽ.ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയത് ഗെയ്ൽ ആണ്.2 തവണ ഗെയ്ൽ ഈ നേട്ടം സ്വന്തമാക്കി.2012,2013 സീസണിൽ ആയിരുന്നു ഗെയ്ൽ ഈ ചരിത്രനേട്ടത്തിലെത്തുന്നത്.2012 ൽ 15 കളികളിൽ നിന്നും 57 സിക്സ് അടിച്ച ഗെയ്ൽ, 2013 സീസണിൽ 16 കളികളിൽ 51 സിക്സ് അടിച്ചു.ഈ ചരിത്രത്തിൽ എത്താൻ റസ്സൽ വെറും 12 കളികൾ മാത്രമേ വേണ്ടിവന്നുള്ളൂ. 50 സിക്സുകളാണ് ഇതുവരെ നേടിയത്.കൊൽക്കത്തയ്ക്ക് ഇനിയും 2 മത്സരങ്ങൾ ശേഷിക്കുന്നുണ്ടന്നതിനാൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന റെക്കോർഡ് മറികടക്കാനും റസ്സലിനു അവസരമുണ്ട്.ഈ സീസണിൽ ഇതുവരെ 486 റൺസാണ് റസ്സൽ അടിച്ചെടുത്തത്.അതിൽ 300 റൺസും സിക്സുകളിൽ നിന്നാണ്.

 

Leave a comment

Your email address will not be published. Required fields are marked *