Cricket IPL Top News

ഡൽഹി തന്നെ പോയിന്റ് ടേബിളിൽ “ക്യാപിറ്റൽസ്”

April 28, 2019

author:

ഡൽഹി തന്നെ പോയിന്റ് ടേബിളിൽ “ക്യാപിറ്റൽസ്”

ബാംഗ്ലൂരിന് എതിരെ ഡൽഹി ക്യാപിറ്റൽസിനു 16 റൺസ് വിജയം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എടുത്തു.പക്ഷെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എടുക്കണേ കഴിഞ്ഞുള്ളു.അർദ്ധ സെഞ്ച്വറി നേടിയ ശിഖർ ധവാൻ ആണ് മാൻ ഓഫ് ദി മാച്ച്.ഇപ്പോൾ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ആണ് ഡൽഹി ക്യാപിറ്റൽസ്.

ടോസ് നേടി ബാറ്റിംഗ് എടുത്ത ഡൽഹി അതിവേഗ സ്കോറിങ്ങിനാണ് പ്രാധാന്യം കൊടുത്തത്.അതുകൊണ്ട് തന്നെ ഷായും ധവാനും അടിച്ചു തകർത്തു.പക്ഷെ സ്കോർ 35 ൽ നിൽക്കേ ഷാ 18 റൺസോടെ (10പന്ത്, 4 ഫോർ) മടങ്ങി.പക്ഷെ ഒരറ്റത്ത് ധവാൻ മികച്ച സ്കോറിംഗ് നടത്തി.രണ്ടാം വിക്കറ്റിൽ ശ്രെയസ് അയ്യരും ധവാനും ചേർന്ന് സ്കോർ 100 കടത്തി.ധവാൻ 37 പന്ത് നേരിട്ട് 5 ഫോറും 2 സിക്സും അടക്കം 50 റൺസ് നേടി.ശ്രെയസ് അയ്യർ 37 പന്തിൽ 2ഫോറും 3 സിക്സും അടക്കം 52 റൺസ് നേടി.3,4 വിക്കറ്റുകൾ 127,129 റൺസിനിടെ നഷ്ടമായെങ്കിലും റുഥർഫോർഡിന്റെയും അക്സർ പട്ടേലിന്റെയും വമ്പനടിയാണ് സ്കോർ 187 വരെ എത്തിച്ചത്.റുഥർഫോർഡ് 3 സിക്സും 1 ഫോറും അടക്കം 28 റൺസ് നേടി.അക്സർ 9 പന്തിൽ 3 ഫോർ അടക്കം 16 റൺസ് നേടി.ബാംഗ്ലൂർ ബൗളർമാർ നന്നായി തന്നെ അടിവാങ്ങി.ചാഹൽ 2 വിക്കറ്റ് നേടിയപ്പോൾ ഉമേഷ്‌ യാദവ്,വാഷിംഗ്‌ടൺ സുന്ദർ,സൈനി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

188 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബനേഗളൂരിന് മികച്ച തുടക്കമാണ് ലഭിച്ചത്.പാർഥിവ് പട്ടേൽ അടിച്ചു കളിച്ചപ്പോൾ കോഹ്ലി കാഴ്ചക്കാരനായി.സ്കോർ 63 ൽ നിൽക്കേ പാർഥിവ് മടങ്ങി.20പന്തിൽ 7ഫോറും  1 സിക്സും അടക്കം 39 റൺസ് ആണ് പാർഥിവ് നേടിയത്.തൊട്ട് പിറകെ കോഹ്‌ലിയും മടങ്ങി.ഡിവില്ലിയേഴ്സും 17 റൺസോടെ മടങ്ങി.ശിവം ദുബേ 24 റൺസ് എടുത്ത് മടങ്ങി.ക്ലസൻ പെട്ടന്ന് വന്നുപോയി.സ്റ്റോയ്‌നിസും ഗുർകീരത് സിങ്ങും ചേർന്ന് ബാംഗ്ലൂരിന് വിജയപ്രതീക്ഷ നൽകിയെങ്കിലും വിജയത്തിലെത്താനായില്ല.സ്റ്റോയ്‌നിസ് 24 പന്തിൽ 32 റൺസ് നേടിയപ്പോൾ,ഗുർകീരത് 19 പന്തിൽ 27 റൺസ് നേടി.ഡൽഹി ബൗളിങ്ങിന്റെ കരുത്തു ഒരിക്കൽ കൂടി കണ്ട മത്സരമായിരുന്നു ഇത്.അമിത് മിശ്ര,കാസിയോ  റബാഡ എന്നിവർ 2 വീതം വിക്കറ്റ് വീഴ്ത്തി.ഇഷാന്ത്,അക്സർ പട്ടേൽ,റുഥർഫോർഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Leave a comment