ഓൾ ടൈം ലോകകപ്പ് ഇലവനിൽ ഇന്ത്യൻ സൂപ്പർ താരം ഇല്ല
ഇസ്പിൻ ക്രിക്ഇൻഫോ ഓൾ ടൈം ലോകകപ്പ് ഇലവനിൽ ഇന്ത്യൻ ആരാധകർക്ക് നിരാശ.ധോണിയെയാണ് ടീമിലേക്ക് പരിഗണിക്കാതിരുന്നത്.ഇന്ത്യക്ക് വേൾഡ് കപ്പ് ക്യാപ്റ്റൻമാരായിരുന്ന കപിൽ ദേവിനെയും,ധോണിയേയും പരിഗണിച്ചില്ല എന്നതാണ് ശ്രേദ്ധേയം .ഇന്ത്യയിൽ നിന്ന് ആകെ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഉള്ളത്.
ഇസ്പിൻ ക്രിക്ഇൻഫൊയുടെ 22 അംഗ സമിതിയാണ് തിരഞ്ഞെടുത്തത്.ഓസ്ട്രേലിയൻ ടീമിൽ നിന്ന് 4 പേരും,ശ്രീലങ്ക,പാകിസ്ഥാൻ എന്നി ടീമുകളിൽ നിന്ന് രണ്ടു പേരും ഉണ്ട്.ദക്ഷിണാഫ്രിക്ക,വെസ്റ്റ് ഇൻഡീസ് ടീമുകളിൽ നിന്ന് ഒന്ന് വീതം താരങ്ങളും ഉണ്ട്.പാകിസ്ഥാൻ താരം ഇമ്രാൻ ഖാൻ ആണ് ടീം ക്യാപ്റ്റൻ.
ഗിൽ ക്രിസ്റ്റ്, സച്ചിൻ ടെണ്ടുൽക്കർ എന്നിവർ ആണ് ഓപ്പണിങ് ബാറ്റസ്മാൻമാർ.3,4,5 സ്ഥാനങ്ങളിൽ പോണ്ടിങ്, സർ റിച്ചാർഡ്സൺ, സംഗക്കാര എന്നിവരാണ് ഇറങ്ങുന്നത്.ഇമ്രാൻ ഖാനും, ക്ലൂസ്നറുമാണ് ടീമിലെ ആൾറൗണ്ടർമാർ.പേസ് നിരയെ നയിക്കുന്നത് വസിം അക്രവും, ഗ്ലെൻ മഗ്രാത്തും ആണ്.ടീമിന്റെ സ്പിൻ നിരയെ നയിക്കുന്നത് മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ എന്നിവരാണ്.
ടീം :
ആദം ഗിൽക്രിസ്റ്റ്(wk),സച്ചിൻ ടെണ്ടുൽക്കർ,റിക്കി പോണ്ടിങ്,സർ വിവിയൻ റിച്ചാർഡ്സൺ,കുമാർ സംഗക്കാര,ഇമ്രാൻ ഖാൻ(c),ലാൻസ് ക്ലൂസ്നർ,വസിം അക്രം,ഷെയിൻ വോൺ,മുത്തയ്യ മുരളീധരൻ,ഗ്ലെൻ മക്ഗ്രാത്.