Cricket IPL Top News

വീണ്ടും മുബൈയെ തകർത്ത് രാജസ്ഥാൻ

April 20, 2019

author:

വീണ്ടും മുബൈയെ തകർത്ത് രാജസ്ഥാൻ

ഒരിക്കൽ കൂടി മുംബൈയെ തോൽപ്പിച്ച് രാജസ്ഥാൻ.ഇതിനു മുൻപ് നടന്ന മത്സരത്തിലും നേർക്കുനേർ വന്നപ്പോൾ രാജസ്ഥനായിരുന്നു വിജയം.5 പന്ത് ശേഷിക്കെ 5 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം.മുംബൈ സ്കോർ :161/5 ,രാജസ്ഥാൻ 162/5 .രാജസ്ഥാൻ മുംബൈ പോരാട്ടം കാണാൻ എത്തിയ ആയിരകണക്കിന് കാണികളെ സാക്ഷിയാക്കി ടോസ് നേടിയ രാജസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്തു.ആ തീരുമാനം തുടക്കത്തിൽ നന്നായി എന്ന് തോന്നി.11 റൺസ് എടുത്തപ്പോൾ തന്നെ രോഹിത് മടങ്ങി.അതിനുശേഷം മുബൈ പിടിമുറുക്കി.സൂര്യകുമാർ യാദവും ക്വിന്റൺ ഡി-കോക്കും ചേർന്ന് തകരാതെ മുംബൈ സ്കോർ പടുത്തുയർത്തി.സ്കോർ 108 ലും 111 ലും നിൽക്കേ സൂര്യകുമാറും ഡി-കോക്കും മടങ്ങി.അർദ്ധസെഞ്ചുറി നേടിയ ഡികോക് 65 (45 പന്ത്,6 ഫോർ,2 സിക്സ്)റൺസ് നേടി.സൂര്യകുമാർ 33 പന്ത് നേരിട്ട് 34 റൺസ്(1 വീതം സിക്സും,ഫോറും) നേടി.കീറോൺ പൊള്ളാർഡും പെട്ടന്ന് മടങ്ങിയെങ്കിലും ഹർദിക് പാണ്ഡ്യ പതിവുപോലെ അടിച്ചു കളിച്ചു.സ്കോർ 150 കടത്തിയാണ് ഹർദിക് മടങ്ങിയത്.15 പന്തിൽ 2 ഫോറും 1 സിക്സും അടക്കം 23 റൺസ് എടുത്തു.ബെൻ കട്ടിങ് 13 റൺസ് എടുത്തു.രാജസ്ഥാൻ ബൗളിംഗ് നിരയിൽ ശ്രേയസ് ഗോപാൽ തിളങ്ങി 4 ഓവറിൽ 21 റൺസിന്‌ 2 വിക്കറ്റ് നേടി.സ്റ്റുർട് ബിന്നി,അർച്ചർ,ഉദ്നകട്ട് എന്നിവർ ഓരോ വിക്കറ്റും നേടി.

162 റൺസ്  ഇറങ്ങിയ രാജസ്ഥാന് അതിവേഗ സ്കോറിഗ് നടത്താനായില്ല.77 റൺസ് എടുത്തപ്പോളെക്കും 3 പേർ മടങ്ങി.സഞ്ജു സാംസൺ 35 റൺസ് (19 പന്ത്,6 ഫോർ,1 സിക്സ്)എടുത്തു.പുറത്താകാതെ 59 റൺസ് നേടിയ സ്റ്റീവ് സ്മിത്തും,43 റൺസ് നേടിയ റിയാൻ പ്രയാഗും ആണ് വിജയത്തിന് വഴിയൊരുക്കിയത്.പ്രയാഗ് അവസാനം മടങ്ങിയെങ്കിലും വിജയത്തോടടുത്തിരുന്നു.സ്റ്റീവ് സ്മിത്തും ,റിയാൻ പ്രയാഗും  5 ഫോറും 1 സിക്സും വീതം നേടി.മുംബൈ നിരയിൽ രാഹുൽ ചഹാർ തിളങ്ങി.4 ഓവറിൽ 29 റൺസിന്‌ 3 വിക്കറ്റ്. ബുംറ ഒരു വിക്കറ്റ് നേടി.ഇതോടെ രാജസ്ഥാന് 6 പോയിന്റ് ആയി.

Leave a comment