Foot Ball Top News

ഡച്ച് യുവത്വത്തിനു മുമ്പിൽ മുട്ടുമടക്കി യുവെന്റ്റ്‌സും – അയാക്സ് സെമി ഫൈനലിൽ

April 17, 2019

ഡച്ച് യുവത്വത്തിനു മുമ്പിൽ മുട്ടുമടക്കി യുവെന്റ്റ്‌സും – അയാക്സ് സെമി ഫൈനലിൽ

കറുത്ത കുതിരകളുടെ രാജാക്കന്മാരായി ഡച്ച് ടീം അയാക്സ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ. ആദ്യം റയൽ മാഡ്രിഡിനെ ബെർണാബാവിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കു പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനൽ ഉറപ്പിക്കുക. ഇപ്പോൾ യുവെന്റ്റ്‌സിനെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി സെമി ഫൈനലിലേക്ക്. ഈ രണ്ടു കളികളിലും തോല്കപ്പെട്ടവർ എവേയ് ഗോളിന്റെ ആനുകൂല്യത്തിൽ കളി തുടങ്ങി എന്നുള്ള വസ്തുത അയാക്സ് യുവനിരയുടെ ശക്തി വിളിച്ചോതുന്നു. സ്വപ്നതുല്യമായ നിമിഷങ്ങൾ ആഘോസിക്കുന്ന അയാക്സ് യുവനിരയെ കണ്ടാൽ ഏതു ഫുട്ബോൾ പ്രേമിയും ഒന്ന് രോമാഞ്ഞപ്പട്ടു പോകും.

ആദ്യ പാദ മത്സരത്തിൽ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞതിനാൽ എവേയ് ഗോളിന്റ്റെ മുൻതൂക്കത്തിലാണ് ആതിഥേയർ കളി തുടങ്ങിയത്. 28 ആം മിനുട്ടിൽ അവർ റൊണാൾഡോയിലുടെ മുന്നിൽ എത്തുകയും ചെയ്തു. ക്രോയേഷ്യൻ താരം ജാനിച് എടുത്തു കോർണർ ഒരു ഹെഡ്ഡ്റിലൂടെ റൊണാൾഡോ ഗോൾ ആക്കി മാറ്റുകയായിരുന്നു. എന്നാൽ 5 മിനുട്ട് കഴിയുന്നതിന് മുമ്പ് അയാക്സ് ഒരണ്ണം തിരിച്ചടിച്ചു. വാൻ ബൈക്കിനെ ഓഫ്‌സൈഡ് ആക്കുന്നതിൽ യുവെന്ററ്‌സ് പ്രതിരോധം മറന്ന് പോയതാണ് ഗോളിൽ കലാശിച്ചത്. വാൻ ബൈക് അതി സുന്ദരമായ ഒരു ഷോട്ടിലൂടെ വലചലിപ്പിക്കുകയൂം ചെയ്തു.

രണ്ടാം പകുതിയിലാണ് അയാക്സ് എന്ന ടീമിന്റെ നിശ്ചയദാർഢ്യവും പ്രസരിപ്പും കായിക ലോകം കണ്ടത്. യുവന്റസ് കളിക്കാർ കളി നിയന്ത്രിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും ധൈര്യമായി അവർ പരാജയപ്പെടുത്തി. ഡി യോങ്ങും ഷോണും മധ്യനിരയിൽ ആധിപത്യം സ്ഥാപിക്കാൻ യുവെന്ററ്‌സിനെ അനുവദിച്ചില്ല. ഡി ലൈറ്റ് നേതൃത്വം കൊടുത്ത പ്രതിരോധം റൊണാൾഡോയ്ക്കും ഡിബാലാകും കളിക്കാൻ ഇടം കൊടുക്കാതെ എതിർ ടീമിന് സമ്മർദ്ദം കൊടുത്തു. പലപ്പോഴും ഗോൾ മുഖത്തു ഭീഷണി മുഴക്കുന്ന നിലയിൽ കളിച്ചതും ഡച്ച് ടീമായിരുന്നു. അവരുടെ ഗോളിയും പ്രതിരോധവും ഭാഗ്യവും തക്കസമയത്ത് തുണയായില്ലായിരുന്നുവെങ്കിൽ അയാക്സ് പലവട്ടം മുന്നിൽ എത്തിയേനെ. 67 ആം മിനുട്ടിൽ ആണ് വിജയ ഗോൾ പിറന്നത്. ഒരു കോർണർ കിക്കിൽ രണ്ടു കളിക്കാരുടെ സമ്മർദ്ദത്തെ മറികടന്നു ഡി ലൈറ്റ് ഹെഡ്ഡ്റിലൂടെ വലചലിപ്പിച്ചു. തന്നെ മാഡ്രിഡ് പോലുള്ള ടീമുകൾ എന്ത് കൊണ്ട് നോട്ടം ഇട്ടിരിക്കുന്നു എന്ന് അദ്ദേഹം തെളിയിച്ച നിമിഷമായിരുന്നു അത്.

രണ്ടു എവേയ് ഗോളുകൾ വഴങ്ങിയതോടെ യുവെന്ററ്‌സ് തികച്ചും സമ്മർദ്ദത്തിന് അടിമപ്പെട്ടു. പിന്നീട് അവർക്കു അയാക്സിനെ ഒരു മേഖലയിലും അധിപത്യത്തോടെ നേരിടാൻ സാധിച്ചില്ല. അങ്ങനെ വൻ തുകക്ക് റൊണാൾഡോയെ മേടിച്ചിട്ടും യുവെന്ററ്‌സിന് ചാമ്പ്യൻസ് ലീഗ് കിരീടം അന്യമാകുന്നു.

Leave a comment