Foot Ball Top News

ഐ സ് എല്ലും സൂപ്പർ കപ്പും കൊടിയിറങ്ങി.ഇന്ത്യൻ ഫുട്ബോളിന് ലഭിച്ചതെന്ത്?

April 14, 2019

author:

ഐ സ് എല്ലും സൂപ്പർ കപ്പും കൊടിയിറങ്ങി.ഇന്ത്യൻ ഫുട്ബോളിന് ലഭിച്ചതെന്ത്?

ഈ സീസണിലെ ഐ സ് എല്ലും സൂപ്പർ കപ്പും തീരുമ്പോളേക്കും ഇന്ത്യൻ ഫുട്ബോളിന് ലഭിച്ചത് ഒരുപിടി യുവ താരങ്ങളെയും,മികച്ച പരിശീലകരുടെ കീഴിൽ ഇന്ത്യൻ താരങ്ങൾക്ക് ലഭിച്ച അനുഭവസമ്പത്തും ആണ്.ഇന്ത്യൻ ഫുട്ബോളിനെ വളർത്തിക്കൊണ്ടുവരാൻ ഇന്ത്യയിൽ ആരംഭിക്കുന്ന ഓരോ ടൂർണമെന്റുകൾക്കും ഇന്ത്യയിൽ ലഭിക്കുന്ന സ്വീകരണം ഒരു ശുഭസൂചനയായി കാണണം.ഐ സ് എല്ലിന് മുൻപ് വരെ വിദേശത്തെ ഫുട്ബാളിനെയും,ക്ലബ്ബുകളെയും സ്നേഹിച്ചിരുന്ന ഇന്ത്യക്കാർ ഐ സ് എല്ലിന്റെ വരവോടെ തന്നെ ഇന്ത്യൻ ഫുട്ബോളിന്റെ സൗന്ദര്യവും കളിക്കാരെയും സ്നേഹിക്കാൻ തുടങ്ങി.മെസ്സിക്കും റൊണാൾഡോയ്ക്കും പിറകിൽ ഗോൾ വേട്ടയിൽ മുൻപിൽ നിൽക്കുന്ന സുനിൽ ഛേത്രിയെത്തന്നെ ഇന്ത്യക്കാർ അറിയുന്നത് ഐ സ് ൽ വന്നതിനു ശേഷം ആണ്.അതുപോലെ തന്നെ ഇന്ത്യ അറിയാതെ പോയ ഒരുപിടി കളിക്കാർ ഉണ്ട് ഇന്ത്യയിൽ.ഇന്ത്യക്കാർ ക്രിക്കറ്റിന്റെ പിറകെ പോയപ്പോൾ ഫുട്ബോളിനെ മറന്നു.പക്ഷെ ഇപ്പോൾ അങ്ങനെയല്ല.ഇപ്പോൾ ഇന്ത്യക്കാർക്കിടയിൽ ക്രിക്കറ്റിനെ പോലെ തന്നെ സ്ഥാനം ഉണ്ട് ഫുട്ബോളിന്.ഇനീയും ഇന്ത്യ ഫുട്ബോൾ വേൾഡ് കപ്പ് കളിക്കുന്ന കാലം വിദൂരമല്ല എന്നാണ് ഇന്ത്യൻ ഫുട്ബോളിനെ പറ്റി പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.

ഐ സ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വരവോടെ തന്നെ നമ്മൾ മലയാളികൾക്ക് അത് ഒരു പുതിയ കാഴ്ചയായി.പലപ്പോഴും ടീം പരാജയപ്പെട്ടെങ്കിലും ടീമിന്റെ ഒപ്പം നിൽക്കുന്നതൊക്കെ  ആളുകൾ ഫുട്ബാളിനെ അത്ര സ്നേഹിക്കുന്നു എന്നാണ് നമുക്ക് മനസിലാകുന്നത്.കേരളക്കര ഇന്ത്യൻ ഫുട്ബോളിന് ഒരുപിടി മികച്ച താരങ്ങളെ സംഭാവന നൽകിയിട്ടുണ്ട്.അനസ് എടത്തൊടിക,സഹദ് അബ്‌ദുൾ സമദ്,ആശിഖ് കുരുണിയൻ,ടി പി രഹനേഷ്,മുഹമ്മദ് റാഫി,സി കെ വിനീത്,റിനോ ആന്റോ,മുഹമ്മദ് റഫീഖ്,തുടങ്ങി നിരവധി താരങ്ങൾ.ഇതിൽ സഹൽ ആണ് ഈ വർഷത്തെ കേരളത്തിന്റെ സംഭാവന.അദ്ദേഹത്തിന്റെ ഐ സ് എല്ലിലെ  പ്രകടനത്തിന് എമേർജിങ് പ്ലെയർ അവാർഡ് കൊടുത്തു ആദരിച്ചു.അതുപോലെ ഒരുപിടി യുവതാരങ്ങൾ ഐ സ് എല്ലിൽ മികച്ച പ്രകടനം നടത്തി.ധീരജ് സിംഗ്,മുഹമ്മദ് നവാസ്,മൈക്കൽ സുസൈരാജ്,കോമൾ തട്ടാൽ,സകീർ മുണ്ടംപാറ,മുഹമ്മദ് രാകിപ് തുടങ്ങി എണ്ണാൻ പറ്റാത്ത അത്ര താരങ്ങൾ തങ്ങളുടേതായ ഭാഗം ഭംഗിയായി പൂർത്തിയാക്കി.

ഐ സ് എല്ലിൽ വിജയിയായത് ബാംഗ്ലൂരും,സൂപ്പർ കപ്പിൽ ഗോവയും ആണ്.ഇതിൽ ഏറിയപങ്കും സംഭാവന നൽകിയത് വിദേശ താരങ്ങൾ ആണെങ്കിലും ഇന്ത്യൻ താരങ്ങൾക്കും തങ്ങളുടെ ടീമിന് നല്ലൊരു സംഭാവന നൽകാൻ കഴിഞ്ഞു.അതോടൊപ്പം എക്സ്പീരിയൻസ്ഡ് വിദേശ താരങ്ങക്കൊപ്പം കളിച്ചതിലൂടെ അവർക്ക് അത് മികച്ച ഒരു അനുഭവ സമ്പത്താണ്.അടുത്ത സീസൺ മുതൽ ഐ സ് എല്ലും മുഖച്ഛായ മിനുക്കാൻ പോകുകയാണ്.വിദേശ താരങ്ങളുടെ എണ്ണം കുറച്ചുകൊണ്ട് ഇന്ത്യൻ താരങ്ങൾക്ക് അവസരം നൽകുക എന്നതാണ് AIFF ന്റെ ലക്‌ഷ്യം.7 വിദേശ താരങ്ങളെ എടുക്കാം എന്നത് 6 എന്നാക്കി ചുരുക്കി.പക്ഷെ ഫസ്റ്റ് ഇലവനിൽ 5 താരങ്ങളെ ഇറക്കം എന്നത് മാറ്റമില്ല.അതുപോലെ ഇന്ത്യയിൽ നിന്നുള്ളവരെയും കോച്ച് ആക്കാം എന്നുള്ള തീരുമാനവും എടുത്തു.അതുപോലെ അണ്ടർ-17 ലോകകപ്പ് നടന്നത് ഇന്ത്യക്ക് 100% ഗുണകരം ആയെന്നുവേണം പറയാൻ.കാരണം ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ ഇന്ത്യക്ക് ലഭിച്ചു.കൊച്ചി അടക്കമുള്ള സ്ഥലങ്ങളിലെ അത്തരം സ്റ്റേഡിയങ്ങൾ ഇപ്പോളും മികച്ച രീതിയിൽ പരിപാലിക്കപെടുന്നു.അതുപോലെ ഇന്ത്യ ഫുട്ബോളിന് പറ്റിയ സ്ഥലം ആണെന്ന് അറിഞ്ഞു നിരവധി വിദേശ ക്ലബ്ബുകൾ ഇന്ത്യൻ ക്ലബ്ബുകളുമായി സഹകരിക്കാൻ വരാൻ തയ്യാറെടുക്കുന്നു എന്ന വാർത്തയും ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയിലേക്ക് വിരൽ ചൂണ്ടുന്നു.

Leave a comment