ഡെയ്ൽ സ്റ്റെയ്നെ ടീമിലെത്തിച്ചു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്
ദക്ഷിണാഫ്രിക്കൻ സൂപ്പർ ഫാസ്റ്റ് ബൗളറായ ഡെയ്ൽ സ്റ്റെയ്ൻ ബാംഗ്ലൂരുമായി കരാറിൽ എത്തി.പരുക്കേറ്റ നാഥൻ കൗൾട്ടർ-നൈൽന് പകരമായാണ് സ്റ്റെയ്ൻ ടീമിൽ എത്തിയത്.കുറച്ചു മാറ്റങ്ങൾ ഒക്കെ വരുത്തിയെങ്കിലും ആരാധകരുടെ ആവേശത്തിനൊത്ത പ്രകടനം കാഴ്ച വെക്കാതിരുന്ന ബാംഗ്ലൂരിന് സ്റ്റൈയിനിന്റെ വരവ് സഹായമാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ലോകക്രിക്കറ്റിൽ തന്നെ തന്റെ മികച്ച പ്രകടനം കൊണ്ട് ബാറ്റസ്മാൻമാരുടെ പേടിസ്വപ്നം ആയി മാറിയ താരമാണ് അദ്ദേഹം.ജാക്ക് കാലിസിന് ശേഷം, ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഒരുപോലെ തിളങ്ങിയ മറ്റൊരു താരം ദക്ഷിണാഫ്രിക്കക്ക് ഉണ്ടായിട്ടില്ല എന്നതും വസ്തുതയാണ്.അത്യാവിശ്യ ഘട്ടങ്ങളിൽ ബാറ്റിങ്ങിലും ഒരു കൈയ് നോക്കാൻ കെല്പുള്ള താരമാണ് 35 കാരനായ ഡെയ്ൽ സ്റ്റെയ്ൻ.
ബാംഗ്ലൂരിന്റെ ഓസിസ് ബൗളർ ആയ കൗൾട്ടർ-നൈൽ പരമ്പരക്ക് ശേഷം ടീമിനൊപ്പം ചേരുമെന്ന് വിചാരിച്ചെങ്കിലും പരുക്കിന്റെ പിടിയിലായതിനെത്തുടർന്ന് പിന്മാറുകയായിരുന്നു.ഈ വർഷത്തെ ഐ പി ൽ താരലേലത്തിൽ വില്കപെടാഞ്ഞ താരമാണ് അദ്ദേഹം.പക്ഷെ ഇപ്പോളും താരശോഭ മങ്ങിയിട്ടില്ല എന്നതിന്റെ തെളിവാണ് സ്റ്റൈന്‍ ഒരിക്കൽ കൂടി കളിയ്ക്കാൻ അവസരം കിട്ടുന്നത്.2008 മുതൽ 2010 വരെ ബാംഗ്ലൂരിന്റെ താരമായിരുന്നു സ്റ്റെയ്ൻ.2016 ൽ ആണ് അദ്ദേഹം അവസാനമായി ഐ പി എല്ലിൽ കളിച്ചത്.