Foot Ball Top News

ആഴ്‌സണൽ 2-0 നാപോളി ; റാംസെയുടെ കരുത്തിൽ ആഴ്‌സണൽ

April 12, 2019

ആഴ്‌സണൽ 2-0 നാപോളി ; റാംസെയുടെ കരുത്തിൽ ആഴ്‌സണൽ

യുവേഫ യൂറോ കപ്പ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ ആഴ്‌സണൽ ഇറ്റാലിയൻ ക്ലബായ നാപോളിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപ്പിച്ചു. ഇംഗ്ലീഷ് ക്ലബ്ബിനായി ആരോൺ റാംസെയ് ഗോൾ നേടുകയും നാപോളി ഡിഫൻഡർ കുലിബാലിയുടെ കാലിൽ തട്ടി ഒരണ്ണം ഓൺ ഗോൾ ആവുകയും ആയിരുന്നു. ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. അടുത്ത വർഷം ഇറ്റലിയിലേക്ക് കൂടു മാറാൻ ഇരിക്കുന്ന ആരോൺ റാംസെയുടെ മിന്നുന്ന പ്രകടനമാണ് ആതിഥേയരെ തുണച്ചത്.

വിജയിച്ചെങ്കിലും അത്ര നിറപ്പകിട്ടാർന്ന ഫലമായി ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കില്ല. 17 ഷോട്ടുകളാണ് ആതിഥേയർ നാപോളിയുടെ ഗോൾ മുഖത്തേക്ക് പായിച്ചതു. അതിൽ രണ്ടണ്ണം മാത്രമാണ് ലക്ഷ്യത്തിൽ കലാശിച്ചത്. തങ്ങളുടെ എവേയ് മത്സരങ്ങളിലെ പ്രകടനം മോശമാണെന്നിരിക്കെ കിട്ടിയ അവസരങ്ങൾ എത്രത്തോളം വിലമതിച്ചതാണെന്നു ആഴ്‌സണൽ മാനേജർ ഉനൈ എമെറിക് അറിയാം. ഇറ്റലി പോലുള്ള സ്ഥലത്തു, അതും കാർലോ അൻസെലോട്ടി നയിക്കുന്ന നാപോളി രണ്ടാം പാദ മത്സരത്തിൽ ആഴ്‌സനലിനെ വിറപ്പിയ്ക്കും എന്നുള്ളത് തീർച്ച. സെമി ഫൈനൽ ഉറപ്പിക്കാനുള്ള സുവർണ അവസരങ്ങളാണ് ഗണ്ണേഴ്‌സ്‌ കളഞ്ഞു കുളിച്ചത്.

ഈ വിജയം മറ്റൊരു സുപ്രധാന സന്ദേശവും ആഴ്സണലിന്‌ നൽകുന്നു. അതായത് റാംസെയ്, ഓസിൽ, ലകാസ്സെറ് ,ഒബാമേയാങ് എന്നിവരെ ഒരുമിച്ചു കളിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സാങ്കേതിക കാരണങ്ങളാൽ എമറി ഒരുമിച്ചു ഈ നാൽവർ സംഘത്തെ ഇറക്കാറില്ല. അതിന്റെ വില അവർ എവേയ് മത്സരങ്ങളിൽ കൊടുത്തിട്ടുമുണ്ട്. രണ്ടു ഗോളുകളുടെ വിത്യാസം ഇറ്റലിയിൽ ഡിഫൻഡ് ചെയ്യുക അത്ര നിസാര കാര്യമല്ല. അതായതു ആഴ്‌സണൽ വീണ്ടും ഗോളുകൾ അടയ്‌ക്കേണ്ടി ഇരിക്കുന്നു. അതിനു അവർ തങ്ങളുടെ ഏറ്റവും മികച്ച മുന്നേറ്റ നിറയെ തന്നെ ഇറക്കേണ്ടി ഇരിക്കുന്നു.

Leave a comment