Foot Ball Top News

പുതിയ സ്റ്റേഡിയത്തിൽ ആവേശകരമായ ഗ്രഹപ്രവേശനം നടത്തി പോച്ചെട്ടിനോയുടെ കുട്ടികൾ

April 4, 2019

പുതിയ സ്റ്റേഡിയത്തിൽ ആവേശകരമായ ഗ്രഹപ്രവേശനം നടത്തി പോച്ചെട്ടിനോയുടെ കുട്ടികൾ

ഒരു പുതിയ സ്റ്റേഡിയം പണിയുന്നത് പലപ്പോഴും പല ടീമുകളെയും സാരമായി ബാധിക്കാറുണ്ട്. ആഴ്‌സണൽ അതിന്റെ ഒരു ഉത്തമ ഉദാഹരണമാണ്. 2004 ൽ അവർ എമിറേറ്റ്സ് സ്റ്റേഡിയം പണിതപ്പോൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായി. കൂനിൻ മേൽ കുരു എന്ന പോലെ 2008 ൽ ആഘോള സാമ്പത്തിക പ്രതിസന്ധിയും വന്നു. ആയതിനാൽ ആഴ്‌സണൽ, ‘കളിക്കാരെ വളർത്തിക്കൊണ്ടു വന്നു വിൽക്കുന്ന ടീമെന്ന’ പേര് സ്വന്തമാക്കുന്നതും പഴയ പ്രതാപത്തിൽ എത്താൻ കഷ്ടപെടുന്നതും നാം കണ്ടതാണ്. ടോട്ടൻഹാമും ഏതാണ്ട് ഇതേ അവസ്ഥയിലാണന്ന് പറയേണ്ടി വരും. സ്റ്റേഡിയം പണി അവരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും, ആയതിനാൽ കഴിഞ്ഞ രണ്ടു കൈമാറ്റ വിപണിയിലും ഒരു കളിക്കാരനെ പോലെ വാങ്ങിക്കാൻ പറ്റാതിരുന്നതും ചരിത്രം.

എന്നാൽ ഇതിനെ എല്ലാം മറികടക്കാൻ പോച്ചെട്ടിനോ എന്ന പരിശീലകന് ഒരു പരിധി വരെ കഴിഞ്ഞു എന്നുള്ളത് വാസ്തവമാണ്. യൂത്ത് അക്കാഡമിയിൽ നിന്ന് കഴിവുള്ള കളിക്കാരെ വളർത്തി കൊണ്ട് വന്നു സ്ഥിരമായി ടോപ് ഫോറിൽ ഫിനിഷ് ചെയ്യാൻ അവർക്കു സാധിക്കുന്നു. ഹാരി കെയ്ൻ, ഡെലെ അലി, എറിക് ഡയർ എന്നിവർ ഉത്തമ ഉദാഹരണങ്ങൾ ആണ്.

പുതിയ സ്റ്റേഡിയത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ച് കൊണ്ട് തന്നെ ടോട്ടൻഹാം തങ്ങളുടെ പുതിയ യുഗത്തിന് തുടക്കം കുറിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കു അവർ ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ച്. രണ്ടാം പകുതിയിൽ കൊറിയൻ തരാം സോണും ഡാനിഷ് തരാം എറിക്‌സണുമാണ് ടോട്ടൻഹാമിന്‌ വേണ്ടി വല ചലിപ്പിച്ചത്. ഹാരി കെയ്ൻ ഒരു ഓപ്പൺ ചാൻസും കളയുന്നതും കാണാൻ ഇടയായി. ഈ വിജയത്തോടെ അവർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

പുതിയ സ്റ്റേഡിയം പലപ്പോഴും പുതിയ സ്വപ്നങ്ങളുടെ അനന്തരഫലമാണ്. ഇംഗ്ലണ്ടിലെ ഒരു ശക്തിയായി ടോട്ടൻഹാം വളർന്നു കഴിഞ്ഞു. ഇനി യൂറോപ്പ് കീഴടക്കാനായിരിക്കും അവർ ശ്രമിക്കുക. യൂറോപ്യൻ ചാംപ്യൻഷിപ്പുകൾ നടത്താൻ പറ്റിയ ഒരു ഭീമൻ സ്റ്റേഡിയം തന്നെയാണ് ഇപ്പോൾ പണിതിരിക്കുന്നത്. 62000 പേർക്ക് ഒരുമിച്ചിരുന്നു കാളി കാണാൻ ഇവിടെ സാധിക്കും. ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും പ്രൗഢിയുള്ള സ്റ്റേഡിയമായി ഇത് മാറി കഴിഞ്ഞു. ഇനി ആവശ്യം കിരീടങ്ങൾ ആണ്. അതിനുള്ള ദിശാബോധം അവർക്കു ഉണ്ടന്ന് പല തവണ അവർ തെളിയിച്ചു കഴിഞ്ഞു. ഒരല്പം ഭാഗ്യം കൂടി അവരെ തുണക്കട്ടെ എന്ന് ആശംസിക്കാം.

Leave a comment