Cricket IPL Top News

കോഹ്‌ലിയോട് ആരാധകർ ചോദിക്കുന്നു : എന്താണ് ഭായ് ഇങ്ങനെ

April 3, 2019

author:

കോഹ്‌ലിയോട് ആരാധകർ ചോദിക്കുന്നു : എന്താണ് ഭായ് ഇങ്ങനെ

ഈ വർഷത്തെ സീസൺ വളരെ പ്രതീക്ഷയോടെയാണ് ബാംഗ്ലൂർ തുടങ്ങിയത്.പക്ഷെ കളിച്ച 4 മത്സരങ്ങളിലും ദയനീയ  തോൽവിയായിരുന്നു അവരെ കാത്തിരുന്നത്.നാലാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങിയതോടെ കോഹ്‌ലിയുടെ മേൽ സമ്മർദ്ദം ഏറുകയാണ്.കേരളത്തിലടക്കം ഏറെ ആരാധകരുള്ള ടീം ആണ് ബാംഗ്ലൂർ.പക്ഷെ ആരാധകരെ സന്തോഷിപ്പിക്കുന്ന പ്രകടനം ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. പക്ഷെ ഇപ്പോളും കോഹ്‌ലിക്ക് ആത്മവിശ്വാസം കുറവില്ല.ഇന്നലെ വാർത്ത സമ്മേളനത്തിൽ കോഹ്‌ലി പറഞ്ഞത് “ഇനിയും മത്സരങ്ങൾ ഉണ്ടല്ലോ ഞങ്ങൾ തിരിച്ചു വരും”എന്നാണ് കോഹ്‌ലി ഇന്നലെ പറഞ്ഞത്.ടീമിൽ മാറ്റങ്ങൾക്കും സാധ്യത കാണുന്നു.മർക്കസ് സ്റ്റോണിസ് വന്നതും ശുഭസൂചനയാണ്.പക്ഷെ വമ്പനടിക്കാരനായ ഹെറ്റ്-മേയർ,ഡിവില്ലിയേഴ്സും തിളങ്ങാത്തതും തോൽവിക്ക് കാരണമായി.ബൗളെർമാർ തിളങ്ങാത്തതും പ്രകടനത്തെ ബാധിച്ചു.ആകെ ചഹാൽ മാത്രം ആണ് നന്നായി പന്തെറിയുന്നത്.ബാംഗ്ലൂർ എന്ന പേര് കൂടെയുള്ള  ടീമുകൾ എല്ലാം മറ്റു ഫോര്മാറ്റുകളിൽ ഈ വര്ഷം കപ്പ് അടിച്ചപ്പോൾ ക്രിക്കറ്റിൽ അവർക്ക് അത് നേടാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.ഐ സ് ൽ,കബഡി  തുടങ്ങിയവയിൽ ആണ് ബാംഗ്ലൂർ ആസ്ഥാനമായ ടീമുകൾ ചാമ്പ്യന്മാരായത്.

ആദ്യ മത്സരത്തിൽ നല്ല ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ ബാംഗ്ലൂരിന് അത് കളിക്കളത്തിൽ പുറത്തെടുക്കാനായില്ല.70 റൺസിന്‌ ഓൾ ഔട്ട് ആയി.മുൻനിരതാരങ്ങൾ എല്ലാം തന്നെ വൻപരാജയം ആയിരുന്നു.രണ്ടാം മത്സരത്തിൽ ആട്ടെ നിർഭാഗ്യം കൊണ്ട് മാത്രമാണ് ബാംഗ്ലൂർ തോറ്റത്.മികച്ച പ്രകടനം നടത്തിയ ടീം പക്ഷെ വിജയത്തിൽ നിന്നും 6 റൺസ് അകലെ വീണു.മൂന്നാം മത്സരത്തിൽ ബൗളർമാർക്ക് കണക്കിന് കിട്ടുകയും ചെയ്തു.231 റൺസ് ആണ് ഹൈദരാബാദ് അടിച്ചെടുത്തത്.മറുപടി ബാറ്റിംഗ് പക്ഷെ 113ൽ അവസാനിച്ചു.ഒന്ന് പൊരുതുവാൻ പോലും നോക്കാതെ കീഴടങ്ങി.ബൗളർമാരും ബാറ്റ്മാൻമാരും ഒരുപോലെ കുറ്റക്കാരാണ് ഈ മത്സത്തിൽ.നാലാം മത്സരത്തിലും ബാറ്റിങ്ങിൽ ആദ്യം പതറിയെങ്കിലും പിന്നീട് ഭേദപ്പെട്ട സ്കോർ കണ്ടെത്തി.ഈ കളിയിൽ അനേകം ക്യാച്ചുകൾ വിട്ടുകളഞ്ഞാണ് തോൽവി ഏറ്റുവാങ്ങിയത്.ഇനിയും അടുത്ത മത്സരം മികച്ച ഫോമിലുള്ള കൊൽക്കത്തയുമായിട്ടാണ്.ആ മത്സരത്തിലെങ്കിലും ബാംഗ്ലൂരിന് അക്കൗണ്ട് തുറക്കാൻ പറ്റുമോ എന്നാണ് ആരാധകർ നോക്കിയിരിക്കുന്നത്.

നാല് മത്സരങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഒരു മികച്ച 11പേരെ  കണ്ടെത്താൻ കഴിഞ്ഞില്ല.ആകെ ബാറ്റിങ്ങിൽ തിളങ്ങുന്നത് പാർഥിവ് പാട്ടേൽ മാത്രമാണ്.ബാക്കിയുള്ളവർ ഇടക്കൊക്കെ തിളങ്ങും.ബൗളിങ്ങിൽ ചാഹലും.മറ്റു ബൗളർമാർ റൺസ് വിട്ടുകൊടുക്കുന്നതിൽ മത്സരമാണ്.വിക്കറ്റ് എടുക്കാൻ പിശുക്കും.വരും ദിവസങ്ങളിൽ ടീമിൽ വൻ അഴിച്ചുപണിക്ക് സാധ്യത കാണുന്നു.ഹെൻറിച്ച് ക്ലാസന് അവസരം കൊടുക്കുമോ എന്നതും നോക്കിക്കാണാം.അതുപോലെ മിക്ക സീസണിലും നല്ല പ്രകടനം പുറത്തെടുത്ത പവൻ നേഗിക്കും അവസരം കൊടുത്തേക്കും.കളി മാറ്റിമറിക്കാൻ കഴിവുള്ള അനേകം ആൾറൗണ്ടർമാർ ഉണ്ടെകിലും ആർക്കും ഇതുവരെ തിളങ്ങാനായില്ല.സ്റ്റോണിസ് ഇറങ്ങിയ മത്സരത്തിൽ തന്നെ മധ്യനിരയിൽ നിന്നും നന്നായി കളിച്ചു എന്നതും കൊഹ്‌ലിയെ സന്തോഷിപ്പിക്കുന്നു.തുടർന്നുള്ള മത്സരത്തിലെങ്കിലും ടീം നന്നായി കളിച്ചാൽ മാത്രമേ പ്ലേയോഫിനു സാധ്യതയുള്ളൂ.

Leave a comment

Your email address will not be published. Required fields are marked *