Foot Ball Top News

വിയ്യാറയൽ 4-4 ബാഴ്സലോണ ; ഇത്രയും മനോഹരമായ ഒരു കളി താങ്കൾ കണ്ടിരിക്കാൻ വഴിയില്ല !!

April 3, 2019

വിയ്യാറയൽ 4-4 ബാഴ്സലോണ ; ഇത്രയും മനോഹരമായ ഒരു കളി താങ്കൾ കണ്ടിരിക്കാൻ വഴിയില്ല !!

ലാ ലീഗയിലെ ഏറ്റവും മനോഹരമായ മത്സരമാണ് കഴിഞ്ഞ രാത്രി വിയ്യാറയലിൽ നടന്നത്. രണ്ടു ഗോളുകൾക്കു മുന്നിട്ടു നിന്ന ശേഷം ബാഴ്സ രണ്ടു ഗോളുകൾക്കു പിന്നിട്ടു നിൽക്കുന്നു. 86 ആം മിനുട്ടിൽ വിയ്യാറയലിന്റെ അൽവരോ ഗോൺസാലസ് ചുവപ്പു കാർഡ് കണ്ടു പുറത്തേക്ക്. ഇഞ്ചുറി ടൈമിൽ മെസ്സിയുടെയും സുവരെസിന്റെയും ഗോളിൽ ബാഴ്സക്ക് സമനില. ബാഴ്സ എന്ന ടീമിന്റെ മനോഭാവവും മെസ്സി സുവാരസ് കൂട്ടുകെട്ടിന്റെ മൂർച്ചയും വിളിച്ചോതിയ മത്സരമായിരുന്നു അത്.

ബാഴ്സ ആണ് സ്കോറിങ്ങിനു തുടക്കം കുറിച്ചത്.12 ആം മിനുട്ടിൽ തന്നെ കൂട്ടീഞ്ഞോ മാൽകം നൽകിയ ക്രോസ്സ് സ്ലൈഡ് ചെയ്തു ഗോൾ ആക്കി. 4 മിനുട്ടിനു ശേഷം മാൽകം തന്നെ അവരുടെ ലീഡ് ഉയർത്തി. വിദാൽ നൽകിയ ഒരു ക്രോസ്സ് ഹെഡ്ഡ്റിലൂടെ അയാൾ ഗോൾ ആക്കി മാറ്റുകയായിരുന്നു. രണ്ടു ഗോൾ വഴങ്ങിയിട്ടും തളരാതെ പൊരുതിയ വിയ്യാറയൽ 23 ആം മിനുട്ടിൽ സാമുവേൽ ചുക്വേസിയിലൂടെ ഒരണ്ണം തിരിച്ചടിച്ചു. അദ്ദേഹം ആദ്യം അടിച്ച ഷോട്ട് പോസ്റ്റിൽ തട്ടി തിരിച്ചു വന്നു. എന്നാൽ തിരിച്ചു വന്ന ബോൾ കാലിൽ ഒതുക്കി, ബാഴ്സ ഡിഫെൻഡേഴ്സിനെ വെട്ടിച്ചു അടിച്ച ഗോൾ ഒരു സ്‌ട്രൈക്കറുടെ പ്രതിഭ വിളിച്ചോതി. തുടർച്ചയായ ആക്രമണങ്ങൾ ഇരു വശത്തുനിന്നും തുര തുരാ വന്നെങ്കിലും ആദ്യ പകുതിയിൽ സ്കോർ നില 2-1 നു അവസാനിച്ചു.

വിയ്യാറയലിന്റെ രണ്ടാം ഗോൾ ഒരു മനോഹര കാഴ്ച തന്നെയായിരുന്നു. ടോക്കോ എകംബിയാണ് അത് അടിച്ചത്. വലതു വിങ്ങിൽ നിന്ന് അതീവ വേഗതിയിൽ പാഞ്ഞെടുത്ത അദ്ദേഹം ക്രോസ്സ് ചെയ്യുമെന്നു ബാഴ്സ പ്രതിരോധവും ഗോളിയും വിശ്വസിച്ചു. അത്രയും അധികം വലതു വശത്തേക്കു അയാൾ നീങ്ങിയിരുന്നു. എന്നാൽ ഗോളി ക്രോസ്സിനു തയാറെടുത്തപ്പോൾ അയാൾ പോസ്റ്റിലേക്ക് ഷോട്ട് പായിച്ചു. ഒരു ഇമ്പോസ്സിബിൾ ആംഗിൾ ഷോട്ട്. 60 ആം മിനുട്ടിൽ കൗട്ടീഞ്ഞോയെ ഇറക്കി മെസ്സിയെ കേറ്റി ബാഴ്സ മാനേജർ. എങ്കിലും വീണ്ടും സ്കോർ ചെയ്തത് വിയ്യാറയൽ ആയിരുന്നു. മിഡ്‌ഫീൽഡർ മോർലൻസ് ബാഴ്സ പ്രതിരോധത്തെ കീറി മുറിച്ചു വിസെന്റെ ഇബോറാക് പാസ് നൽകുകയും അദ്ദേഹം ചിപ്പ് ചെയ്തു ഗോൾ ആക്കുകയും ചെയ്യുകയായിരുന്നു.80 ആം മിനുട്ടിൽ ഒരു കൌണ്ടർ അറ്റാക്കിങ് ഗെയിം കൊളംബിയൻ തരാം കാർലോസ് ബക്ക ഗോൾ ആക്കി മാറ്റിയതോടെ വിയ്യാറയൽ വിജയം ഉറപ്പിച്ചു.

എന്നാൽ ആതിഥേയരെ പ്രതിരോധത്തിലാക്കി 86 ആം മിനുട്ടിൽ അവരുടെ പ്രധിരോധകൻ അൽവരോ ഗോൺസാലസ് ചുവപ്പു കാർഡ് കണ്ടു പുറത്തുപോയി. 90 ആം മിനുട്ടിൽ മെസ്സിയുടെ ഗോളിലൂടെ ബാർസ തിരിച്ചു വന്നു. ബോക്സിനു വെളിയിൽ കിട്ടിയ ഫ്രീ കിക്ക്‌ അദ്ദേഹം ഗോൾ ആക്കി മാറ്റി. ഫ്രീ കിക്കിൽ താൻ ഒരു അതുല്യ പ്രതിഭയാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ച ഗോൾ ആയിരുന്നു ഇത്. 94 ആം മിനുട്ടിൽ സുവാരസ് ബാഴ്സയുടെ രക്ഷകനായി. ഒരു കോർണർ കിക്ക്‌ ക്ലിയർ ചെയ്യാൻ വിയ്യാറയൽ പരാജയപ്പെട്ടപ്പോൾ ബോക്സിന്റെ ഇടത്തെ മൂലയിൽ നിന്ന് തന്റെ ദുർബലമായ ഇടം കാലുകൊണ്ട് സുവാരസ് ഒരു ഷോട്ട് പായിക്കുകയും അത് ഗോളിയെ മറികടന്നു അകത്തു കയറുകയും ചെയ്തു.

ഇത്രയധികം ആക്രമണങ്ങൾ കണ്ട ഒരു മത്സരം അടുത്തെങ്ങും നമ്മൾ കണ്ടു കാണാൻ വഴിയില്ല. രണ്ടു ഗോളിമാരും ക്രോസ്സ് ബാറുകളും ഇലയിരുനെങ്കിൽ കുറഞ്ഞത് ഒരു 4 ഗോളുകൾ ഇരു ടീമും ഇനിയും അടിച്ചേനെ. കാൽപ്പന്തു കളിയിലെ ഒരു ക്ലാസിക് ആയി ഈ മത്സരം മാറും എന്ന് തീർച്ച.

Leave a comment