ഡിബാലയെ വട്ടമിട്ടു പറന്ന് ഇംഗ്ളീഷ് വമ്പൻമാർ
ജുവന്റസിന്റെ അർജന്റൈൻ വിങ്ങർ ഡിബാലയിൽ കണ്ണും നട്ട് ഇംഗ്ളീഷ് വമ്പന്മാർ. ഇക്കുറി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപോരാട്ടത്തിൽ സിറ്റിയോട് ഇഞ്ചോടിഞ്ചു പൊരുതുന്ന ലിവർപൂലാണ് താരത്തെ സ്വന്തമാക്കാൻ പ്രധാനമായും ശ്രമിക്കുന്നത്. അതോടൊപ്പം തന്നെ പ്രീമിയർ ലീഗിലെ കരുത്തരായ ആര്സെനലും,യുണൈറ്റഡും താരത്തിന് പിന്നാലെയുണ്ട്. നിലവിൽ ജുവന്റസിന്റെ റൈറ്റ് വിങ്ങിൽ കളിക്കുന്ന അർജന്റീനൻ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ജുവന്റസിൽ എത്തിയതിനു ശേഷം മിക്ക കളികളിലും പുറത്തിരിക്കേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ സീസണിൽ മിന്നും ഫോമിൽ കളിച്ചിരുന്ന താരം പുതിയ സീസണിൽ തന്റെ പഴയ ഫോമിന്റെ ഏഴയലത്തുപോലുമില്ല എന്നത് വസ്തുതയാണ്.കഴിഞ്ഞ സീസണിൽ ജുവന്റസ് പ്രധാനമായും ആക്രമണങ്ങൾ മെനഞ്ഞിരുന്നത് പ്രധാനമായും ഡിബാലയെ കേന്ദ്രീകരിച്ചാണ് എന്നാൽ റൊണാൾഡോ ടീമിലെത്തിയതോടെ സ്ഥിതിഗതികൾ ആകെ മാറിമറിഞ്ഞു താരം ചില മത്സരങ്ങളിൽ ഫസ്റ്റ് ഇലവനിൽ പോലും ഇടം കണ്ടെത്തിയില്ല ഇത് താരത്തെ കടുത്ത നിരാശയിലാക്കി എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുകൊണ്ട് തന്നെ ചാംപ്യൻസ് ലീഗ് യോഗ്യത നേടാൻ സാധ്യത ഉള്ള ഇംഗ്ലീഷ്,ലാ ലിഗ ടീമുകളിലേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
സിദാൻ റയലിലെത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിൻറെ പ്രധാനപ്പെട്ട ട്രാൻസ്ഫർ ടാർജറ്റുകളിൽ ഒരാളാണ് ലിവർപൂളിന്റെ സാദിയോ മാനേ. പുതിയ സീസണിൽ മുഹമ്മദ്സാലഹ് തിളങ്ങാതെ പോയപ്പോൾ ലിവർപൂളിന്റെ മുന്നേറ്റങ്ങളിൽ കുന്തമുനയായത് ഈ മുൻ സതാംപ്ടൺ താരമാണ്. നിലവിലെ സാഹചര്യത്തിൽ റയലിൽ നിന്നും മികച്ച ഒരു ഓഫർ വന്നാൽ അത് നിരാകരിക്കാൻ മാനെ സാധ്യതയില്ല എന്ന് തന്നെയാണ് ഫുട്ബോൽ പണ്ഡിതന്മാർ വിലയിരുത്തുന്നത്. പ്രത്യേകിച്ച് സിദാൻ റയലിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത ഈ പുതിയ സാഹചര്യത്തിൽ. മാത്രമല്ല സിദാന്റെ ഗെയിം പ്ലാനിൽ മനേക്ക് പ്രത്യേക പരിഗണയുള്ളത്കൊണ്ട് അടുത്ത സീസണിൽ മാനെയെ റയലിന്റെ വെളുത്ത ജേർസിയിൽ കണ്ടാൽ അത്ഭുതപെടേണ്ട കാര്യമില്ല. അത് കൊണ്ട് തന്നെ മാനെക്കു പകരം അയാളോളം ടാലെന്റ് ഉള്ള അല്ലെങ്കിൽ അതിനു മുകളിൽ ടാലെന്റ് ഉള്ള ഒരു ദീർഘദൂര കരാർ കിട്ടാൻ സാധ്യത ഉള്ള ഡിബാല അല്ലാതെ മറ്റൊരു താരമില്ല അതുകൊണ്ട് തന്നെ ഡിബാലയെ എന്ത് വിലകൊടുത്തും ടീമിലെത്തിക്കുക എന്നത് തന്നെയാണ് ലിവർപൂൾ മാനേജ്മന്റ് ലക്ഷ്യമിടുന്നത്. ഡിബാല ടീമിലെത്തിയാൽ ലിവർപൂൾ മുന്നേറ്റത്തിന്റെ മൂർച്ച കൂടുമെന്നതിൽ യാതൊരു സംശയം ലിവർപൂൾ മാനേജ്മെന്റിനോ കോച്ഛ് ക്ലോപ്പിനോ ഇല്ല എന്നതും ഈ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യതക്ക് ആക്കം കൂട്ടുന്നതാണ്. നിലവിൽ കിരീടപ്പോരാട്ടത്തിലുള്ള ലിവർപൂൾ അടുത്ത തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല ആയതിനാൽ ഡിബാല ലിവര്പൂളിലേക്ക് തന്നെയാണ് എത്താൻ സാധ്യത.