Foot Ball Top News

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഡിഫൻഡർ – ലൂക്കസ് ഹെർനാഡ്സ്

March 28, 2019

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഡിഫൻഡർ – ലൂക്കസ് ഹെർനാഡ്സ്

ലോകോത്തര പ്രധിരോധക്കാർക്ക് അഗീകാരം നൽകുന്ന ഒരു കാലഘത്തിലുടെ ആണ് നാം കടന്നു പോകുന്നത്. ഒരു 3 വര്ഷം മുമ്പ് വരെ 30 മില്യൺ യൂറോയിൽ കൂടുതൽ ഒരു പ്രധിരോധകനിൽ മുടക്കുന്നത് മണ്ടൻ തീരുമാനമായാണ് എല്ലാവരും കണക്ക് കൂട്ടികൊണ്ടിരുന്നത്. എന്നാൽ ലിവർപൂളിന്റെ യോർഗെൻ ക്ളോപ്പ് എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് വാൻ ഡൈകിനെ 75 മില്യൺ യൂറോ കൊടുത്തു സ്വന്തമാക്കിയത്, പലരും പിന്തുടരാൻ പോകുന്ന പ്രവണതയായി മാറി എന്ന് വേണം മനസിലാക്കാൻ. ബയേൺ മ്യൂണിക് 80 മില്യൺ യൂറോ [$ 90മില്യൺ ] കൊടുത്തു ഫ്രാൻസിന്റെയും അത്ലറ്റിക്കോ മാഡ്രിഡിന്റെയും താരമായ ലൂക്കസ് ഹെർണാഡസിനെ സ്വന്തമാക്കിയിരിക്കുന്നു.

വർഷങ്ങൾക്കു ശേഷമാണു ബയേൺ മ്യൂണിക് ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനൽ പോലും കാണാതെ പുറത്താവുന്നത്. അതും സ്വന്തം മൈതാനിയിൽ ലിവര്പൂളിനോട് 1-3 എന്ന നിലയിൽ തോറ്റിട്ട്. യൂറോപ്പിലെ വമ്പന്മാർ എന്ന ഖ്യാതി നഷ്ടപ്പെടുന്നത് അവർക്കു താങ്ങാൻ പറ്റുന്ന ഒന്നായിരിക്കില്ല. അതുകൊണ്ടാണ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി ഹെർനാഡ്സ് മാറിയത്. മറ്റൊരു ഫ്രഞ്ച് പ്രധിരോധകനായ പവാർഡിനെയും ബയേൺ അടുത്ത സീസണിൽ ബവേറിയയിൽ എത്തിക്കും. ഇപ്പോൾ പി.സ്.ജി.യുടെ താരമാണ് വേൾഡ് കപ്പിൽ അര്ജന്റീനക്കെതിരെ മാസ്മരിക ഗോൾ അടിച്ച പവാർഡ്.

Leave a comment