ഇന്ത്യ സൂപ്പർ കപ്പ് ആവേശത്തിലേക്ക്
ഐ സ് ൽ പൂരം കഴിഞ്ഞപ്പോളേക്കും സൂപ്പർ കപ്പ് ഇങ്ങെത്തി.സൂപ്പർ കപ്പ് രണ്ടാം സീസണ് 29 നു തിരിതെളിയും.ക്വാളിഫയർ പോരാട്ടങ്ങൾ അവസാനിച്ചു.നിലവിൽ ബാംഗ്ലൂർ എഫ് സി യാണ് ജേതാക്കൾ. ഐ സ് ൽ, ഐ-ലീഗ് ടീമുകൾ ആണ് സൂപ്പർ കപ്പിൽ ഏറ്റുമുട്ടുന്നത്.ഇനി നടക്കാൻ പോകുന്നത് റൗണ്ട് 16 പോരാട്ടമാണ്.ഏപ്രിൽ 13ന് ആണ് ഫൈനൽ.
സൂപ്പർ കപ്പ് നേടാൻ ഇപ്പോൾ ഏറ്റവും സാധ്യതയുള്ള ടീം ബാംഗ്ലൂർ എഫ് സിയാണ്.സ്ഥിരതയാർന്ന പ്രകടനം ആണ് ബാംഗ്ലൂരിന്റെ കരുത്ത്.ഐ സ് ൽ കിരീടവും നേടിയ ബാംഗ്ലൂരിന് തന്നെയാണ് സൂപ്പർ കപ്പ് നേടാൻ സാധ്യത എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.ഈ കിരീടവും നേടിയാൽ ആവർക്ക് ഇത് ഒരു വര്ഷം തന്നെ ഐ സ് ൽ,സൂപ്പർ കപ്പ് എന്നിവ നേടുന്ന ആദ്യ ടീം ആകാം.
29 ആം തീയതി നടക്കുന്ന തുടങ്ങുന്ന റൗണ്ട് 16 പോരാട്ടത്തിൽ ചെന്നൈയിൻ എഫ് സി മുബൈ സിറ്റി എഫ് സിയെ നേരിടും.30 ന് ഇന്ത്യൻ ആരോസ് കരുത്തരായ ഗോവയെ നേരിടും.അന്നു തന്നെ നടക്കുന്ന മറ്റൊരു മത്സരത്തിൽ ഡൽഹി ഡയനാമോസ് ഈസ്റ്റ് ബംഗാളിനെ നേരിടും. 31 നും രണ്ടു മത്സരങ്ങൾ ഉണ്ട്.ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ നിലവിലെ ജേതാക്കളായ ബാംഗ്ലൂരിനെയും, പുണെ സിറ്റി എഫ് സിയും ചെന്നൈ സിറ്റി എഫ് സിയും തമ്മിലാണ് മത്സരം.കൊൽക്കത്ത റിയൽ കാശ്മീരിനെ നേരിടും.ഏപ്രിൽ ഒന്നിനാണ് കളി.2,3 തീയതികളിൽ നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂർ ചർച്ചിൽ ബ്രെതെർസിനെയും, നെറോക്ക എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയെയും നേരിടും.അതോടെ റൗണ്ട് 16 പോരാട്ടങ്ങൾ അവസാനിക്കും.തുടർന്ന് 4 ഏപ്രിൽ മുതൽ 7 ഏപ്രിൽ വരെ ക്വാർട്ടർ ഫൈനൽ നടക്കും.ഏപ്രിൽ 9, 10 ന് ആണ് സെമി-ഫൈനൽ നടക്കുക.