ആധികാരിക ജയത്തോടെ ഇംഗ്ലണ്ട് – സ്റ്റെർലിങ്ങിന് ഹാറ്റ് ട്രിക്ക്
ഹാരി കേനും റഹീം സ്റ്റെർലിങ്ങും ജേഡൻ സാഞ്ചോയും അടങ്ങുന്ന ഇംഗ്ലീഷ് ടീമിനെ ഏവരും ഭയക്കണം. അത്രയും ഒഴുക്കാണ് അവരുടെ ആക്രമണത്തിന്. അവസരങ്ങൾ സൃഷ്ടിക്കാൻ ഡെലെ അലിയും കൂടി ചേർന്നപ്പോൾ ചെക്ക് റിപ്പബ്ലിക്കന് മറുപടിയിലാണ്ടായിപോയി. യൂറോ കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്കു ഇംഗ്ലണ്ടിന്റെ ആധികാരിക വിജയം.
28 ആം മിനുട്ടിലാണ് ആദ്യ ഗോൾ പിറന്നത്. കെയ്ൻ മധ്യനിരയിൽ നിന്ന് കൊടുത്ത പാസ് പ്രതിരോധത്തെ മറികടന്നു സാഞ്ചോക്. പന്തിന്റെ വേഗത അല്പം പോലും കുറയാതെ സാഞ്ചോ സ്റ്റെർലിങ്ങിന് ഒരു ക്രോസ്സ് സമ്മാനിക്കുന്നു. വെറുതെ കാല് വെച്ച് കൊടുക്കേണ്ട ഉത്തരവാദിത്തമേ സ്റ്റെർലിങ്ങിന് ഉണ്ടായുള്ളൂ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സ്റ്റെർലിങ്ങിനെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽറ്റി ഹാരി കെയ്ൻ ഗോൾ ആക്കി ലീഡ് ഉയർത്തി.
രണ്ടാം പകുതിയിൽ ചെക്ക്കാര് ഉണർന്നു കളിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ മധ്യനിരയും പ്രതിരോധവും അവർക്കു ഭേദിക്കാവുന്നതിലും ശക്തമായിരുന്നു. 62 ആം മിനുട്ടിൽ സ്റ്റെർലിങ്ങിലൂടെ ഇംഗ്ലണ്ട് വീണ്ടും ലീഡ് ഉയർത്തി. അലി നൽകിയ പാസ് കാലുകളിൽ ഒതുക്കി വളരെ പെട്ടാണ് ഇടത്തോട്ട് തിരിഞ്ഞു വലത്തേ പോസ്റ്റിലേക്ക് അടിച്ച പന്ത്, നോക്കി നിക്കാനേ ഗോളിക്ക് സാധിച്ചൊള്ളു.68 ആം മിനുട്ടിൽ ഇടത്തെ വിങ്ങിൽ നിന്നും അടിച്ച ഷോട്ട് വലയിൽ കയറിയതോടെ സ്റ്റെർലിങ് തന്റെ ഹാറ്റ് ട്രിക്ക് ആഘോഷിച്ചു. 84 ആം മിനുട്ടിൽ ചെക്ക്കാർ ഇംഗ്ലണ്ടിന് ഒരു ഔന് ഗോളുടെ സമ്മാനിച്ചപ്പോൾ സ്കോർ നില പൂർത്തിയായി.
ഏതു കാണികളെയും വശീകരിക്കുന്ന സൗന്ദര്യത്തോടെയായിരുന്നു ഇംഗ്ലണ്ട് കളത്തിൽ നിറഞ്ഞാടിയതു. എന്നാൽ ചെക്ക് റിപ്പബ്ളിക്കിന്റെ പതനം ഫുട്ബോൾ പ്രേമികൾക്ക് ആശങ്ക ഉണർത്തുന്നതായിരിക്കണം. പഴയ നെഡ്വേദും, റോസ്സിക്കിയും, പീറ്റർ ചെക്കും അണിഞ്ഞ കുപ്പായത്തിൽ കളിക്കാനുള്ള യോഗ്യത ഈ ടീമിന് നഷ്ടപ്പെട്ടിരിക്കുന്നു. ചെക്ക് ഫുട്ബോൾ ശക്തിയായി തിരിച്ചു വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.