സൗത്ത് ആഫ്രിക്കക് 16 റൺസ് വിജയം ; പരമ്പര
സൂപ്പർസ്പോർട് പാർക്ക് മൈതാനിയിൽ നടന്ന ആവേശകരമായ രണ്ടാം ടി 20 മത്സരത്തിൽ സൗത്ത് ആഫ്രിക്കക് 16 റൺസ് വിജയം. ഇതോടെ 3 മത്സരങ്ങൾ ഉള്ള ടി 20 പരമ്പര അവർ സ്വന്തമാക്കി [2-0]. ടെസ്റ്റ് പരമ്പര തൂത്തു വാരിയ [2-0] ശ്രീലങ്ക പക്ഷെ ഏകദിന പരമ്പര [5-0] സൗത്ത് ആഫ്രിക്കക് അടിയറ വെക്കുകയുണ്ടായി. അങ്ങനെ സ്വന്തം ആരാധകരുടെ മുമ്പിൽ തല ഉയർത്തി നിൽക്കാൻ സൗത്ത് ആഫ്രിക്കൻ ടീമിന് കഴിഞ്ഞിരിക്കുന്നു.
മൂന്നാം വിക്കറ്റിൽ റീസ ഹെൻഡ്രിക്സും [65] റസി വാൻ ടെർ ഡസ്സനും [64] ഉയർത്തിയ കൂട്ടുകെട്ടാണ് 180 എന്ന വമ്പൻ സ്കോറിൽ ആതിഥേയരെ എത്തിച്ചത്. അവസാന ഓവറുകളിൽ ഡുമിനിയുടെ വെടിക്കെട്ടും അവരെ തുണച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണേഴ്സിനെ നഷ്ടപ്പെട്ട്. മുൻനിരയെ സ്റ്റെയ്നും മോറിസും മടക്കി അയച്ചെങ്കിൽ മധ്യനിരയെ കെട്ടുകെട്ടിച്ചത് ഇടം കൈയൻ ലെഗ് സ്പിന്നർ ആയ ഷംസി ആയിരുന്ന്.
ശ്രീലങ്കയുടെ ഭാഗത്തു നിന്ന് ഒരു ഒറ്റയാൾ പോരാട്ടം നടത്തി ഇസുരു ഉഡന [84] ഏവരുടെയും കൈയ്യടി നേടി. തുടരെ തുടരെ മറു ഭാഗത്തു വിക്കറ്റുകൾ കൊഴിഞ്ഞെങ്കിലും തളരാതെ വീറോടെ ബാറ്റ് ചെയ്തു കാണികളെ അദ്ദേഹം വിസ്മയിപ്പിച്ചു. 46 പന്തുകൾ നേരിട്ട അദ്ദേഹം 8 ഫോറും 6 സിക്സിന്റെയും സഹായത്തോടെ ആണ് ഈ സ്കോർ കൈവരിച്ചത്.