അര്ജന്റീന സ്ക്വാഡ് – മെസ്സിയും,ഡിബാലയും ഒരുമിച്ചിറങ്ങാൻ സാധ്യത
വെനിസേലക്കെതിരെയുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിൽ [ശനിയാഴ്ച്ച ] മെസ്സിയും,ഡിബാലയും ഒരുമിച്ചിറങ്ങാൻ സാധ്യത. നിലവിൽ മെസിയും ഡിബാലയും ഒരേ പൊസിഷനിൽ ആണ് കളിക്കുന്നത് ആയതിനാൽ തന്നെ ഇരുവരേയും എത് പൊസിഷനിൽ കളിപ്പിക്കുക എന്നത് അർജൻറീനിയൻ കോച്ചിന് എന്നും തലവേദനയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ അതിന് ഏറെക്കുറെ പരിഹാരമായി എന്നാണ് അർജന്റീനൻ മാധ്യമമായ TYC സ്പോർട്സ് റിപ്പോർട് ചെയ്യുന്നത്. മെസിയെ മുൻപ് ബാഴ്സിലോണയിൽ കളിപ്പിച്ചിരുന്ന ഫാൾസ് 9 പൊസിഷനിൽ ഇറക്കി ഡി ബാലയെ റൈറ്റ് വിംഗ് ഫോർവേർഡ് ആയി കളിപ്പിക്കാനാണ് സാധ്യത ഇത് മെസിക്ക് തന്റെ സ്വതിസദ്ധമായ കളി പുറത്തെടുക്കാൻ സാധിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. നിലവിൽ അർജൻറീനയിൽ പ്ലയ്മേക്കർ എന്ന നിലയിൽ മധ്യനിരയിലേക്ക് ഇറങ്ങിയാണ് മെസി കളിക്കുന്നത്.
ഇവർക്കൊപ്പം പിഎസ്ജി താരമായ പാരഡെസ്, റയൽ ബെനിറ്റിസിന്റ ലൊസെൽസോ, ഇൻറർമിലാന്റെ ലൊട്ടാരൊ മാർട്ടിനെസ്, അയാക്സ് താരം ടാഗ്ലിയാഫിക്കോ എന്നിവരും ആദ്യ ഇലവനിൽ ഇടം നേടിയേക്കും.
എന്നാൽ ഡി മരിയ പരിക്കേറ്റു പിൻവാങ്ങിയത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. അതുപോലെ മാഞ്ചസ്റ്റർ സിറ്റി താരം അഗ്വേറോ തഴയപ്പെട്ടത് എല്ലാവരെയും ഞെട്ടിച്ചു. തന്റെ ഔദ്യോഗികജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണ് അഗ്വേറോ. ഇന്റർമിലാന്റെ വിവാദ സ്ട്രൈക്കർ ഈകാർഡിയെയും ഒഴിവാക്കിയിട്ടുണ്ട്. 9 ആം നമ്പർ താരമായി കളിക്കാൻ ഇന്ററിന്റെ തന്നെ മാർട്ടിനെസ് ഒഴിച്ച് മറ്റാരും ഇല്ല എന്നുള്ളത് ആശങ്ക ഉണർത്തുന്നു. എന്നാൽ മെസ്സിയും ഡിബാലും ഏതു കളിയും ഒറ്റക് ജയിപ്പിക്കാൻ കഴിവുള്ളവരാണ്. അവർക്കു സഹായമായി കൊറേറയും [അത്ലറ്റികോ മാഡ്രിഡ്], ലാൻസിനിയും [വെസ്റ്റ് ഹാം] കൂടി ചേരുമ്പോൾ ടീം സന്തുലിതാവസ്ഥയിൽ എത്തും എന്ന് മാനേജർ ലിയോണൽ സ്കെലോണി വിശ്വസിക്കുന്നു.