മിലാൻ ഡെർബി – എ സി മിലാൻ 2-3 ഇന്റർ
സാൻ സിറോയിൽ നടന്ന മിലാൻ ഡെർബി [derby della madonnina] ഇത്തവണയും നടകിയതാ കുറയാതെ കാണികളുടെ മണം കവർന്നു. പ്രവചനങ്ങൾ തെറ്റിച്ചു കൊണ്ട് ഇന്ററിനു തകർപ്പൻ ജയം. സ്റ്റാർ സ്ട്രൈക്കർ ഐകാർഡി ഇല്ലാതെയാണ് അവർക്കു ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
കളിയുടെ 3ആം മിനുട്ടിൽ തന്നെ ഇന്റർ വലചലിപ്പിച്ചു. പെരിസിച് തുടങ്ങി വെച്ച മുന്നേറ്റം വെച്ചിനോ ഗോൾ ആക്കി മാറ്റി. 51ആം മിനുട്ടിൽ ഡിഫൻഡർ ഡി വൃജിലൂടെ ഇന്റർ ലീഡ് ഉയർത്തി. അഞ്ചു മിനുട്ടിനു ശേഷം ചെൽസീയിൽ നിന്നും പോയ എ സി മിലാൻ മിഡ്ഫീൽഡർ ബക്കയ്ക്കോ തന്റെ ആദ്യ ഗോൾ ക്ലബ്ബിനായി നേടി. ഇതോടെ കളിയും കളിയുടെ വാശിയും മിലാൻ തിരിച്ചു കൊണ്ട് വന്നു.എന്നാൽ കളിയുടെ ഗതിക് വിപരീതമായി ഇന്റർ വീണ്ടും മുന്നിലെത്തി. 67 ആം മിനുറ്റിൽ മധ്യനിരയുടെ നിറസാന്നിധ്യമായി ഒഴുകി കളിച്ച മാർട്ടിനെസ് അവരുടെ ലീഡ് ഉയർത്തി. അദ്ദേഹത്തെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി അദ്ദേഹം തന്നെ ഗോൾ ആക്കി മാറ്റുകയായിരുന്നു.വെറും നാലു മിനുട്ടിനുള്ളിൽ മിലാൻ ഇന്ററിന്റെ ലീഡ് കുറച്ചു. കോർണർ കോർണർ കിക്ക് ഉണ്ടാക്കിയ ആശയകുഴപ്പം മുതലാക്കി മിലാൻറെ പ്രധിരോധകൻ മാറ്റിയോ മുസ്സാച്ചിയോ വലചലിപ്പിക്കുകയായിരുന്നു. സമനില ഗോളിനായി മിലാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇന്റർ പ്രതിരോധം വിലങ്ങു തടിയായി നിന്നു.
ക്രോയേഷ്യൻ തരാം ഇവാൻ പെരിസിച്ചിന്റെയും അര്ജന്റീനിയന് സ്ട്രൈക്കർ മാര്ടിനെസും ആണ് ഇന്ററിന്റെ വിജയശില്പികൾ. പെരിസിച് വിട്ടുമാറാത്ത ഭീദിയായി വിങ്ങുകളിൽ ഉല്ലസിച്ചു കളിച്ചു. എന്നാൽ മിലൻറെ സ്ട്രൈക്കർ പിയാറ്റെക്ക് ഫോമിലേക്ക് ഉയരഞ്ഞത് അവർക്കു കനത്ത തിരിച്ചടിയായി. കഴിഞ്ഞ 9 കളികളിൽ 9 ഗോളുമായി ഉഗ്രൻ ഫോമിലായിയുരുന്നു അയാൾ. എന്നാൽ വലിയ മത്സരങ്ങളിലെ നിറം മങ്ങൽ അയാൾക്കും ക്ലബ്ബിനും ഒരു തലവേദനയായി തുടരുന്നു.