ജർമൻ ക്ലാസിക് – ഹെർത്ത ബെർലിൻ 2-3 ഡോട്ട്മണ്ട്
ബുണ്ടസ്ലീഗയുടെ എല്ലാ സൗന്ദര്യം പ്രത്യക്ഷമായ കളിയായിരുന്നു കഴിഞ്ഞ രാത്രി ബെർലിനിൽ അരങ്ങേറിയത്. ആക്രമണ ഫുട്ബോളും കൌണ്ടർ അറ്റാക്കിങ് ഫുട്ബോളും കളം വാണപ്പോൾ ഡോട്ട്മണ്ട്ന് ആവേശകരമായ വിജയം. പ്രമുഖ താരങ്ങളായ വിറ്റ്സൽ, ആൾക്കസർ ,ഗോട്സെ എന്നിവരില്ലാതെ ഈ വിജയം കൈവരിക്കാൻ ആയതു ഡോട്ട്മണ്ടിന്റെ ആൽമവിശ്വാസം കൂട്ടും എന്നുള്ളത് സുനിശ്ചിതം. ഒന്നാം സ്ഥാനത്തിനായുള്ള മത്സരം കനാക്കും എന്ന് തീർച്ച. ഇന്നത്തെ കളിയിൽ ബയേൺ ജയിച്ചാൽ പോയിന്റ് പട്ടികയിൽ ഇരുവരും ഒരേ പോയിന്റ് നേടും. എന്നാൽ ഗോൾ വ്യത്യാസത്തിൽ ബയേൺ ഡോട്ട്മണ്ടിനെ പിന്നിലാക്കാനാണ് സാധ്യത.
മുൻ ചെൽസി തരാം സോളമൻ കാലു 4 ആം മിനുറ്റിൽ തന്നെ സ്കോറിന് തുടങ്ങി കളിയുടെ ദിശ വ്യക്തമാക്കി. സിക്സ് യാർഡ് ബോക്സിൽ കിട്ടിയ ഓപ്പൺ ചാൻസ് അദ്ദേഹം ഗോൾ ആക്കി മാറ്റി. സഹതാരം ഡൂഡ അടിച്ച ലോങ്ങ് റേഞ്ച് ഷോട്ട് ഡോട്ട്മണ്ട് ഗോളിയുടെ കൈയിൽ നിന്നും വഴുതി വീണപ്പോൾ കാലു ഗോൾ ആക്കി മാറ്റുകയായിരുന്നു. 14 ആം മിനുറ്റിൽ തോമസ് ഡലണിയിലൂടെ ഡോട്ട്മണ്ട് ഒരണ്ണം തിരിച്ചു മടക്കി. അദ്ദേഹം അടിച്ച ഷോട്ട് ഹെർത്ത പ്രതിരോധകന്റെ കാലിൽ തട്ടി ഗതിമാറി ഗോളിയെ പിന്നിലാകുകയായിരുന്നു. 35 ആം മിനുറ്റിൽ കാലു തനിക്കു കിട്ടിയ പെനാൽറ്റി ഗോൾ ആക്കി മാറ്റി.
രണ്ടാം പകുതിയിൽ ഡോട്ട്മണ്ടിന്റെ ആക്രമണവും ഹെർത്തയുടെ കൌണ്ടർ ആട്ടക്കയം കൊണ്ടും കളി ആവേശമായി. ഡോട്ട്മണ്ടിന്റെ നിഴ്ചയദാർഢ്യം 47 ആം മിനുറ്റിൽ ഫലം കണ്ടു. ഒരു ഫ്രീ കിക്ക് ഡോട്ട്മണ്ട് പ്രധിരോധകൻ സഗഡു ഹെയ്ഡറിലൂടെ ഗോൾ ആക്കി മാറ്റി. പിന്നെ അതി തീവ്രമായ പ്രകടനമാണ് ഇരു ടീമും കാഴ്ച വെച്ചത്. ഡോട്ട്മണ്ട് ഭാഗത്തു സാഞ്ചോയും പുലിസിച്ചും റോയെസും ആക്രമണം തുരു തുരാ അഴിച്ചു വിട്ടുകൊണ്ട് ഇരുന്നു. മിന്നലാക്രമണങ്ങളിലൂടെ ഹെർത്ത ഡോട്ട്മണ്ട് ചേരിയിൽ ഭയം സൃശ്ച്ചിട്ടു കൊണ്ട് ഈ ആക്രമണത്തെ മറികടന്നു. കളിയുടെ ചൂട് 85 ആം മിനുറ്റിൽ ഹെർത്ത കളിക്കാരൻ ടോറുനരിഗയുടെ റെഡ് കാർഡിലാണ് കലാശിച്ചത്. ഇത് ഊർജമായി കണ്ടു ഉണർന്നു കളിച്ച ഡോട്ട്മണ്ട് 93 ആം മിനുറ്റിൽ ക്യാപ്റ്റൻ മാർക്കോ റോയ്സിലൂടെ മുന്നിലെത്തി. ഇംഗ്ലീഷ് തരാം സാഞ്ചോ നൽകിയ ഒരു ഗംഭീര പാസ് ഒരു മനോഹര ടച്ചിലുടെ ഗോളിയെ മറികടക്കുകയായിരുന്നു.
മാർക്കോ റോയ്സ് തന്റെ ഗംഭീര പ്രകടനം തുടരുന്നത് ലോക ഫുട്ബോൾ പ്രേമികളെ തന്നെ ആവേശത്തിൽ ആക്കിയിട്ടുണ്ട്. പരിക്കുകൾ എല്ലായ്പോഴും അലട്ടിയിലായിരുനെങ്കിൽ ഒരു പക്ഷെ മെസ്സി റൊണാൾഡോ എന്നിവർക്കൊപ്പം അറിയപ്പെട്ടു പോകേണ്ട ഒരു തനിമയാർന്ന കളിക്കാരനാണ് അദ്ദേഹം. 15 ഗോളും 6 അസിസ്റ്റുമായി ബുണ്ടസ്ലീഗയുടെ ഈ വർഷത്തെ ഏറ്റവും നല്ല കളിക്കാരനാണ് അദ്ദേഹം. ഈ സീസൺ ഡോട്ട്മണ്ട് ബുണ്ടസ്ലീഗ് അടിച്ചാൽ അദ്ദേഹം ജർമൻ ഫുട്ബോളിന്റെ ഒരു ഐതിഹ പുരുഷനാകും എന്നുള്ളത് തീർച്ച.