Foot Ball Top News

മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പിന് പുറത്തേക്ക്.

March 17, 2019

author:

മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പിന് പുറത്തേക്ക്.

 മഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പിൽ നിന്ന് പുറത്തായിരിക്കുന്നു. ക്വാർട്ടർഫൈനലിൽ മിന്നുന്ന ഫോമിലുള്ള വുൾവ്ഹാമ്റ്റൺ വാണ്ടറേർസിനോടാണ് യുണൈറ്റഡ് പരാജയം രുചിച്ചത്. സ്കോർ 2-1. വൂൾവ്സിന്റെ ഗോളടി യന്ത്രങ്ങളായ സ്ട്രൈക്കേഴ്സ് ജോട്ടയും യിമിനസും ആയിരുന്നു വിജയശില്പികൾ.

 

എഴുപതാം മിനിറ്റിൽ ആയിരുന്നു യിമിനസിന്റെ ഗോൾ, 6 മിനിറ്റിനുശേഷം ജോട്ട പട്ടിക പൂർത്തിയാക്കി. കളി തീരാൻ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ റാഷ്ഫോർഡ് യുണൈറ്റഡിനായി ഒരു ഗോൾ മടക്കി എങ്കിലും സമയം ഒരുപാട് വൈകിയിരുന്നു.

 

യുണൈറ്റഡിന് തുടർച്ചയായ രണ്ടാം പരാജയമാണിത്. പരിക്കുപറ്റിയ ലുക്കാക്കു ഒഴികെയുള്ള സൂപ്പർ താരങ്ങൾ എല്ലാം അണിനിരന്ന യുണൈറ്റഡ് തീർത്തും നിർവീര്യമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഓലെ ഗുണ്ണ സോൾസ്ജയുടെ യുണൈറ്റഡ് യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങി വന്നിരിക്കുന്നു എന്നു വേണം തിരിച്ചറിയാൻ. അദ്ദേഹത്തിൻറെ പെർമനെന്റ മാനേജർഷിപ്പ് എന്ന ആഗ്രഹത്തിന് വലിയൊരു അടിയാണ് കിട്ടിയിരിക്കുന്നത്. മൗറീഞ്ഞോയുടെ യുണൈറ്റഡിന്റെ പ്രേതം ഇപ്പോഴും ഈ പുതിയ യുണൈറ്റഡിൽ അവശേഷിക്കുന്നു എന്നു പലപ്പോഴും തോന്നിപ്പോയി. മനസ്സിൽ ഓർത്തിരിക്കുന്ന ഒരു നീക്കം പോലും അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
Leave a comment