ബാർസിലോണ 5-1 ലിയോൺ ; മെസ്സി കരുത്തിൽ ബാഴ്സ ക്വാർട്ടറിൽ
മെസ്സിയുടെ ഇരട്ട ഗോളിന്റെ സഹായത്തിൽ ബാർസിലോണ അനായാസം ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോണിനെ മറികടന്നു. ക്യാമ്പ് നൗവിൽ നടന്ന രണ്ടാം പാദ മത്സരം തികച്ചും ഏകപക്ഷിയമായിരുന്നു. ആദ്യ പാദ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചിരുന്നു.
മെസ്സിയെ കൂടാതെ ക്യൂട്ടീൻഹോ, ജെറാഡ് പിക്കെ, ഡെംബേലെ എന്നിവർ ഗോളുകൾ നേടി. ലിയോണിന് വേണ്ടി ലൂക്കസ് ടോസർട് ആശ്വസ ഗോൾ നേടി.