പ്രീമിയർ ലീഗ് – ആഴ്ചവട്ടം 30/38
ചാമ്പ്യൻസ് ലീഗും യൂറോപ്പാ ലീഗും കഴിഞ്ഞു ഇംഗ്ലീഷ് ക്ലബ്ബുകൾ വീണ്ടും മാറ്റുരക്കുന്നു . ശനിയും ഞായറുമായാണ് കളികൾ. മാഞ്ചസ്റ്റർ സിറ്റി ടോട്ടൻഹാം എന്നിവരാണ് ശനിയച്ച കളത്തിൽ ഇറങ്ങുന്ന വമ്പന്മാര്. ഞായറാഴ്ചത്തെ ആഴ്സണൽ – മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയെയാണ് ഈ ആഴ്ചയിൽ എല്ലാവരും നോക്കി ഇരിക്കുന്നത്. ഞായറാഴ്ച ചെൽസി വൂൾവസ്നേ നേരിടുമ്പോൾ ലിവർപൂൾ ബർണലിയെ നേരിടും.
71 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് മുന്നിൽ. ഒരു പോയിന്റ് വ്യത്യാസത്തിൽ ലിവർപൂൾ തൊട്ട് പുറകിൽ ഉണ്ട്. മൂന്നും നാലും സ്ഥാനത്തിനായി ഇത്തവണ ടോട്ടൻഹാം , മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ആഴ്സണൽ എന്നീ ടീമുകൾ മത്സരിക്കുന്നു.
[ninja_tables id=”206″]