2019 ഐ.പി.ൽ ലെ മലയാളികളെ പരിചയപെടാം.
ദ്രാവിഡിന്റെ അരുമ ശിഷ്യനും നമ്മുടെ ഏവരുടെയും പ്രിയങ്കരനുമായ സഞ്ജുവിനെ 8 കോടി മുടക്കിയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയത്. 2013 ആയിരുന്നു അദ്ദേഹം അരങ്ങേറ്റം കുറിച്ച വര്ഷം. അന്നുമുതൽ രാജസ്ഥാന്റെ വിശ്വസ്തനായ ഓപ്പണർ ബാറ്റ്സ്മാൻ സഞ്ജുവാണ്. അർദ്ധ സെഞ്ച്വറി അടിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ, 1000 റൺസ് തികച്ച ഏറ്റവും ഇളയ കളിക്കാരൻ എന്നുള്ള ലേഖ്യം സഞ്ജുവിന് സ്വന്തം.
രഞ്ജിയിൽ മിന്നും പ്രകടനം കാഴ്ച്ച വെച്ച ബേസിൽ തമ്പിയാണ് നാം ഉറ്റു നോക്കേണ്ട മറ്റൊരു വ്യക്തിത്വം. 95 ലക്ഷം മുടക്കിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് അദ്ദേഹത്തെ നിലനിർത്തിയത്. ഭുവനേശ്വർ കുമാറിന് ഒപ്പം ഓപ്പണിങ് എറിയാൻ ബേസിലിനു അവസരം കിട്ടിയാൽ അത് കേരളക്കരയെ രോമാഞ്ചം കൊള്ളിക്കും , തീർച്ച. എന്നാൽ സച്ചിൻ ബേബിയെ ഹൈദരാബാദ് തഴഞ്ഞത് മലയാളികളെ നിരാശരാക്കി.
ഇനിയുള്ള 3 പേരും ആദ്യമായാണ് കഴിഞ്ഞ സീസൺ ഐ.പി.ൽ കളിച്ചത്..
1. കെ.എം.ആസിഫ് [ചെന്നൈ]
40 ലക്ഷം മുടക്കിയാണ് ആസിഫിനെ ധോനിയുടെ സംഗം കൈക്കലാക്കിയത്. 2018 മുതൽ അദ്ദേഹം ചെന്നൈക്കു വേണ്ടി കുപ്പായം അണിയുന്നു. സയ്യദ് മുസ്താഖ് അലി ട്രോഫ്യിലെ കേരളത്തിന് വേണ്ടിയുള്ള പ്രകടനമാണ് അദ്ദേഹത്തെ മഞ്ഞപ്പടയിൽ എത്തിച്ചത്. ഈ സീസണിൽ ചെന്നൈ ആസിഫിനെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. മികച്ച ഒരു പേസ് ബൗളറാണ് അയാൾ.
2. സ്.മിഥുൻ [രാജസ്ഥാൻ]
ആസിഫിനെ പോലെ തന്നെ രഞ്ജി കളിക്കാതെ ഐ.പി.ൽ കളിച്ച മറ്റൊരു പ്രതിഭയാണ് നിധിൻ. നല്ല ലെഗ് സ്പിന്നറാണ് ഈ പഴയ സ്.ബി.ഐ യുടെ കളിക്കാരനായ കായംകുളംകാരൻ. ഈ സീസണിൽ തന്റെ മുദ്ര തെളിയിക്കാൻ കഴിയുമെന്ന വിശ്വസത്തോടെ അദ്ദേഹം തീവ്രപരിശീലനം തുടരുന്നു.
3. എം.ഡി.നിധീഷ് [മുംബൈ]
കഴിഞ്ഞ സീസണിൽ ഏറെ സന്തോഷം നൽകിയ ഒരു വാർത്തയായിരുന്നു ഇദ്ദേഹത്തിന്റെ മുംബൈ ഇന്ത്യൻസിലേക്കുള്ള കയറ്റം. ഇതുവരെയും ആദ്യ പതിനൊന്നിൽ സ്ഥിരമായി ഒരു സ്ഥാനം പിടിക്കാൻ ആയിട്ടില്ല. ഈ സീസൺ മാറിമറിയും എന്ന് വിശ്വസിക്കാം.
കെ.ൽ രാഹുൽ, കരുൺ നായർ [പഞ്ചാബ്] എന്നിവരുടെ പ്രകടനം ഏതു മലയാളിയും കുറിക്കും എന്നുള്ളത് ഒരു വസ്തുതയാണ്. അതുപോലെ തന്നെ നമ്മുടെ മനസിൽ ഒരു ഇടം നേടിയ ആളാണ് ജലജ് സക്സേന. കേരളത്തിന് വേണ്ടി കളിച്ച ഫോം അദ്ദേഹത്തിന് ഡൽഹിക്ക് വേണ്ടി നിലനിർത്താൻ കഴിയട്ടെ എന്ന് നമുക്ക് ഉള്ളുതുറന്ന് ആശംസിക്കാം.