Cricket IPL Top News

IPL – വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് തിരി തെളിയുമ്പോൾ

March 8, 2019

IPL – വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് തിരി തെളിയുമ്പോൾ

മാർച്ച് 23 നു പന്ത്രണ്ടാമത്തെ ഐ.പി.ൽ സീസണ് തിരി തെളിയാൻ പോവുകയാണ്. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ആവേശകരമായ മത്സരത്തോടെ [ചെന്നൈ] ആയിരിക്കും തുടക്കം. ഉച്ച സമയത്തെ മത്സരം വൈകിട്ട് നാല് മണിക്കും രാത്രിയിലേതു എട്ടിനുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 5 വരെയുള്ള മത്സരങ്ങൾ ബി.സി.സി.ഐ.തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധികരിക്കുകയുണ്ടായി. പാർലമെന്റ് തിരഞ്ഞെടുപ്പു കാരണം ഇത്തവണ നേരത്തെയാണ് മത്സരങ്ങൾ ക്രമീകരിച്ചത്. ഇതിനു മുന്നോടിയായി ഉണ്ടാവാറുള്ള കായിക വിപണി, ആവേശത്തോടെ ഒക്ടോബർ മാസം തന്നെ പൂർത്തിയാവുകയും ചെയ്തിരുന്നു.

https://twitter.com/IPL/status/1097788731652796417/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1097788731652796417&ref_url=https%3A%2F%2Fwww.indiatoday.in%2Fsports%2Fcricket%2Fstory%2Fipl-2019-full-schedule-fixtures-match-list-march-23-april-5-1459834-2019-02-19

ഓരോ ടീമും ഏറ്റവും കുറഞ്ഞത് നാല് മത്സരങ്ങൾ എങ്കിലും ആദ്യ പാദത്തിൽ കളിക്കേണ്ടി വരും. എന്നാൽ ക്രമം അനുസരിച്ചു ഡൽഹിയും ബാംഗ്ലൂരും ഓരോ കളി അധികം കളിക്കേണ്ടിയും വരും. എല്ലാ ടീമുകൾക്കും കുറഞ്ഞത് 2 കളി സ്വന്തം മൈതാനിയിൽ കിട്ടും. എന്നാൽ ആദ്യ പാദത്തിൽ 3 കളി നാട്ടുകാരുടെ മുന്നിൽ കളിക്കാൻ ഭാഗ്യം കിട്ടിയത് ഡെൽഹിക്കും, 3 കളി എതിർ തട്ടകത്തിൽ കളിക്കാനുള്ള നറുക്ക് വീണത് ബാംഗ്ലൂരിനും ആണ്.

ഏറ്റവും സമീകൃതമായ ടീമുകൾ ബാംഗ്ലൂരും, മുംബൈയും, ഹൈദെരാബാദും ആണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ധോനി നയിക്കുന്ന ചെന്നൈയും റിക്കി പോണ്ടിങ് കോച്ച് ആയ ഡൽഹി ക്യാപിറ്റൽസും ചിത്തകർഷകമായ പ്രകടനം കാത്തു വെക്കും എന്ന് തന്നെ വേണം ആശംസിക്കാൻ. മലയാളികൾക്ക് അഭിമാനിക്കാൻ, “ചങ്ക്” എന്ന് പറഞ്ഞു അലറാൻ ഒരു ടീം ഇല്ലെങ്കിലും ഐ.പി.ൽ ആവേശത്തിന് ഒട്ടും കുറവ് വന്നതായി തോന്നിയിട്ടില്ല. നമ്മുക്കൊരുമിച്ചു ഈ മാമാങ്കത്തെ വരവേൽകാം.

Leave a comment