Foot Ball Top News

റെന്നെസ് 3-1 ആഴ്‌സണൽ [Rennes 3-1 Arsenal]

March 7, 2019

റെന്നെസ് 3-1 ആഴ്‌സണൽ [Rennes 3-1 Arsenal]

ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണൽ യൂറോപ ലീഗിലെ പ്രീക്വാർട്ടർ മത്സരത്തിൽ താരതമ്യേന ദുർബലരായ റെന്നെസിനോട് ദയനീയ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. ആദ്യ പാദമത്സരം കൈവിട്ടു പോയതിനാൽ എമിറേറ്റ്സ് മൈതാനിയിൽ 15 നു നടക്കാൻ പോകുന്ന രണ്ടാം പാദമത്സരം രണ്ടു ഗോൾ വിത്യാസത്തിലെങ്കിലും ജയിക്കേണ്ട സ്ഥിതിയിലാണവർ. അവരുടെ മോശം ഫോം 10 ആം തിയതി മാഞ്ചസ്റ്റർ യൂണൈറ്റഡുമായി നടക്കാൻ ഇരിക്കുന്ന മത്സരത്തിൽ പ്രതിബലിക്കരുതേ എന്നാവും ആരാധകരുടെ പ്രാർത്ഥന.

ആദ്യപകുതിയുടെ 3 ആം നിമിഷം അലക്സ് ഇവോബിയുടെ ഒരു മിന്നൽ ഗോളിലൂടെ ആഴ്‌സണൽ ഫ്രാൻസിൽ ലീഡ് നേടി. എന്നാൽ 41 ആം നിമിഷത്തിൽ അവരുടെ പ്രധാന പ്രധിരോധകനായ സോക്രട്ടീസിന്‌ രണ്ടാമത്തെ മഞ്ഞ കാർഡും മേടിച്ചു കളംവിടേണ്ടി വന്നു. തുടർന്നുള്ള ഫ്രീകിക്കിൽ റെന്നെസ് ഒരണ്ണം മടക്കി. 10 പെരുമായുള്ള കളി രണ്ടാം പകുതിയിൽ അഴ്സണലിന്റെ താളം തെറ്റിച്ചു. കൂനിന്മേൽ കുരു എന്നോണം അവരുടെ മറ്റൊരു ഡിഫൻഡർ, നാച്ചോ മോൻറെയൽ, 65 ആം നിമിഷത്തിൽ സെല്ഫ് ഗോൾ വഴങ്ങുകയും ചെയ്തു. 88 ആം നിമിഷത്തിൽ അതിമനോഹരമായ ഒരു ഹെഡ്ഡ്റിലൂടെ റെന്നെസ് താരം ഇസ്‌മൈല സാര് അവരുടെ ലീഡ് ഉയർത്തി.


വളരെ മോശം പ്രകടനമാണ് ആഴ്‌സണൽ ഈ സീസണിൽ എതിർ തട്ടകകങ്ങളിൽ കാഴ്ച വെക്കുന്നത്. പൊതുവെ ശക്തരായ എതിരാളികൾ അവരെ നിസാരമായി തോല്പിക്കുന്നത് ഇംഗ്ലണ്ടിലെ ഒരു പതിവുസംഭവമായി മാറിയിരിക്കുന്നു. ഒരു ദശകത്തിലേറെയായി അവരുടെ പ്രതിരോധം ലോകനിലവാരത്തിലേക്കു ഉയർന്നിട്. പുതിയ മാനേജരായ ഉനൈ എമറിക്കും ഈ രണ്ടു പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കാൻ ആയിട്ടില്ല. പ്രീമിയർ ലീഗിൽ 5 ആം സ്ഥാനത്തു തുടരുന്ന അവർ ഇത്തവണയും ആദ്യ നാലു പദവി കൈക്കലാകില്ല എന്നാണ് പ്രമുഖരുടെ അഭിപ്രായം. അങ്ങനെയെങ്കിൽ ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള ഏക മാർഗം യൂറോപ കപ്പു അടിക്കുക എന്നുള്ളതാണ്.

കഴിഞ്ഞ രണ്ടു കാലാവധിയിലും പ്രീമിയർ ലീഗിലെ ആദ്യനാല് സ്ഥാനാവും ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള യോഗ്യതയും അവർക്കു നഷ്ടപ്പെട്ടിരുന്നു. ഈ അവസ്ഥക്ക് മാറ്റം ഉണ്ടായില്ലെങ്കിൽ മുൻനിര കളിക്കാരെ ആകര്ഷിക്കാനുള്ള ശക്തി ആഴ്സണലിന്‌ നഷ്ടപ്പെടും.

Leave a comment