Foot Ball Top News

“മാഞ്ചസ്റ്റർ റീ യുണൈറ്റഡ് ” [MAN U RE-UNITED]

March 7, 2019

“മാഞ്ചസ്റ്റർ റീ യുണൈറ്റഡ് ” [MAN U RE-UNITED]

“അവിശ്വസനീയം” – ഈ തിരിച്ചു വരവിനെ ഇതിലും നല്ലൊരു വാക്കുകൊണ്ട് വിശേഷിപ്പിക്കാൻ പറ്റുമെന്ന് തോനുന്നില്ല.ഒലെ ഗുണ്ണാർ സോൾസ്ക്ർ ഒരു വിശ്വാസമാണ്. നഷ്ടപെട്ടത് കടലിന്റെ ഏതു ചുഴിയിലാണെങ്കിലും വീണ്ടെടുക്കുമെന്ന യുണൈറ്റഡിന്റെ വിശ്വസം. 55 ദിവസവും 11  കളികൾക്കും ശേഷമാണ് ഒലെ തന്റെ യുണൈറ്റഡിന്റെ കരിയറിലെ ആദ്യ തോൽവി രുചിച്ചതു. ചാമ്പ്യൻസ് ലീഗ് പ്രീക്വാട്ടർ ആദ്യ പാദ മത്സരത്തിൽ പി.സ്.ജി യോട് തന്റെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫൊർഡിൽ ആയിരുന്നു അതു [0 -2 ]. പാരിസിൽ രണ്ടാം പാദത്തിൽ കളത്തിൽ ഇറങ്ങുമ്പോൾ ആത്മവിശ്വാസമല്ലാതെ മറ്റൊന്നും സർ അലക്സ് ഫെർഗുസൺന്റെ ഈ സൂപ്പർ സബ്‌നു മുതൽക്കൂട്ടായി ഉണ്ടായിരുന്നില്ല.ആ വിശ്വാസം അദ്ദേഹം യുവതലമുറയ്ക്ക് പകർന്നു കൊടുത്തു. ചുവന്ന ചെകുത്താന്മാരുടെ ചുണക്കുട്ടികൾ അത് കാത്തുസൂക്ഷിക്കുകയും ചെയ്തു. സ്കോർ 1 – 3. എവേ ഗോളിന്റെ പിൻബലത്തിൽ മാന് യുണൈറ്റഡ് അകത്ത്‌ .


ആദ്യ ഇലവനിലെ 10 കളിക്കാർ ഇല്ലാതെയാണ് അവർ പാരീസിലോട്ടു വിമാനം കയറിയത്. പരിമിതമായൊരു ആയുധപ്പുരയിൽ നിന്നും ഒരു ഫസ്റ്റ് ഇലവനെ തിരഞ്ഞെടുക്കാൻ സോൾസ്ക്ർ നന്നായി വിയർത്തു. മാക്ടമിനേയും ഫ്രഡിനെയും മധ്യനിര ഏല്പിക്കാൻ കാണിച്ച ധൈരം എടുത്തുപറയേണ്ടതുണ്ട്. എന്നാൽ വളരെ പെട്ടന്നു തന്നെ ഈ കൂട്ടുകെട്ട് കളിയിൽ താളം കണ്ടെത്തി.ആക്രമണത്തിൽ കാര്യമായ സംഭാവന നല്കാൻ സാധിച്ചില്ലെങ്കിലും ഇരുവരും പി.സ്.ജി. ആക്രമണങ്ങളുടെ മുനയൊടിച്ചു. അതിനാൽ ദുർബലമായ 4 ഷോട്ടുകൾ മാത്രമാണ് പി.സ്.ജി യുണൈറ്റഡ് ഗോൾ മുഖത്തേക്കു പായിച്ചതു.

ലുകാകുവും റാഷ്‌ഫോർഡും ആണ് യുണൈറ്റഡിന്റെ വിജയശില്പികൾ. ആദ്യ പകുതിയിലെ ലുകാകുവിന്റെ രണ്ടു ഗോളുകളാണ് പി.സ്.ജി.യെ താളം തെറ്റിച്ചത്. ഹാട്രിക്ക് അടിക്കാൻ അവസരം ഉണ്ടായിട്ടും പെനാൽറ്റി റാഷ്‌ഫോർഡിനു കൊടുത്ത ലുക്ക് പ്രശംസ അർഹിക്കുന്നു. 91ആം മിനിറ്റ് ലെ പെനാൽറ്റി അതീവ ധൈര്യത്തോടെ റാഷ്‌ഫോർഡ് ഗോൾ ആക്കുകയും ചെയ്തു.

ആദ്യപകുതിയിൽ 1 -2 നു പിന്നിലായ പി.സ്.ജി സൂക്ഷമതയോടെയാണ് രണ്ടാം പകുതി കളിക്കാൻ ഇറങ്ങിയത്. അതിൽ ഒരു പകുതി വരെ അവർ വിജയിക്കുകയും ചെയ്തു. 56 ആം മിനിറ്റ് ഇൽ ഡി മരിയയുടെ ഗോൾ ഓഫ്‌സൈഡ് വിളിച്ചതും 84 ആം സമയത്തു എംബപ്പേ ഓപ്പൺ ചാൻസ് കളഞ്ഞതും കാളി യുണൈറ്റഡിന് വേണ്ടി ദൈവം വിധിച്ചിരുന്നു എന്ന് തോന്നിപ്പിച്ചു. ഇഞ്ചുറി സമയത്തെ പെനാൽറ്റി അല്പം ക്രൂരം തന്നെയായിരുന്നു. ഡാലോട്ന്റെ ഷോട്ട് എംബെമ്പേയുടെ കയ്യിൽ തട്ടിയിരുനെങ്കിലും അത് മനഃപൂർവം ആയിരുന്നില്ല. മാത്രമല്ല അദ്ദേഹം പുറംതിരിഞ്ഞു നിൽക്കുകയും ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കൈ ശരീരത്തിൽ നിന്ന് അകലെയായിരുന്നു എന്നുള്ളത് റെഫെറീയെ സ്വാധിനിച്ചേക്കം. വീഡിയോ ഉപയോഗിച്ചതിനാൽ തർക്കത്തിന് പ്രസക്തിയില്ല.വീഡിയോ നോക്കാൻ പോയ റെഫെറീയോട് കവാനി പോലുള്ള പി.സ്.ജി കളിക്കാർ ദേഷ്യം പ്രകടിപ്പിച്ചതും അദ്ദേഹത്തിന്റെ തീരുമാനത്തെ ഒരു പക്ഷെ സ്വാധിനിച്ചേക്കാം.

വ്യക്തികളെ കാണാൻ ഇല്ലായിരുന്നു എന്നുള്ളതാണ് ഈ കളിയിൽ യുണൈറ്റഡിന് ഊർജം പകർന്ന മറ്റൊരു വസ്തുത. അവർ ഒരു ടീം ആയിരുന്നു, എല്ലാ അർഥത്തിലും. ഒഴുകി നടന്നു അവർ പ്രതിരോധിച്ചു. അവസരം കിട്ടിയപ്പോൾ എല്ലാം ഗോൾ അടിച്ചു മുതലെടുത്തു. അതിലുപരി കോടിക്കണക്കിനു ആരാധകരെ അവർ രോമാഞ്ചം കൊള്ളിച്ചു. നാളെ ഉയർന്നു എഴുന്നേക്കുമ്പോൾ സോഴ്‌സ്‌കർറെ കാത്തിരിക്കുന്നത് ഊട്ടിഉറപ്പിച്ച മാനേജർ കസേര ആയിരിക്കും എന്ന് എനിക്ക് ഉറപ്പാണ്.

article by – ‘the stafford end’

 

 

 

Leave a comment

Your email address will not be published. Required fields are marked *