Cricket Cricket-International Top News

രച്ചിന്റെയും മിച്ചൽ സാന്റ്നറുടെയും മികവിൽ ഇന്ത്യക്കെതിരെ 208 റൺസ് നേടി ന്യൂസിലൻഡ്

January 23, 2026

author:

രച്ചിന്റെയും മിച്ചൽ സാന്റ്നറുടെയും മികവിൽ ഇന്ത്യക്കെതിരെ 208 റൺസ് നേടി ന്യൂസിലൻഡ്

 

ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ മികച്ച സ്‌കോർ നേടി ന്യൂസിലൻഡ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി. രച്ചിൻ രവീന്ദ്ര(44) ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ(47*) എന്നിവരുടെ പ്രകടനമാണ് ന്യൂസിലൻഡിനെ 200 കടത്തിയത്. അവസാന ഓവറിൽ ന്യൂസിലൻഡ് 17 റൺസ് നേടി സ്‌കോർ 200 കടത്തി.

ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ന്യൂസിലൻഡ് നടത്തിയത്. ഒന്നാം വിക്കറ്റിൽ ഡെവിനും(19) ടിമ്മും(24) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 43 റൺസ് നേടി. എന്നാൽ പിന്നീട് ഇന്ത്യ തിരിച്ചടിക്കുകയും രണ്ട് വിക്കറ്റുകൾ തുടരെ വീഴ്ത്തി മത്സരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. പിന്നീട് രച്ചിൻ രവീന്ദ്ര ന്യൂസിലൻഡിനെ മുന്നോട്ട് നയിക്കുകയും ചെയ്തു. പിന്നീട് ഗ്ലെൻ ഫിലിപ്സ്(19), മാർക്ക് ചാപ്മാൻ(10), ഡാരിൽ മിച്ചൽ(18), എന്നിവർ വലിയ സ്‌കോറുകൾ നേടാതെ പുറത്തായെങ്കിലും മിച്ചൽ സാന്റ്നർ, ഫൗൾക്സ് (15*) എന്നിവ ചേർന്ന് ഏഴാം വിക്കറ്റിൽ മികച്ച പ്രകടനം നടത്തി. ഇരുവരും ചേർന്ന് 47 റൺസ് ആണ് നേടിയത്. ഇത് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചു.

ഇന്ത്യയുടെ ബൗളിംഗിൽ അർഷ്ദീപ് സിംഗിന് ഇന്ന് തിളങ്ങാൻ ആയില്ല. അവസാന ഓവറിലും അദ്ദേഹത്തിന് കനത്ത പ്രകരം നേരിടേണ്ടി വന്നു. ഇന്ത്യക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Leave a comment