Cricket Top News

അഞ്ചാം ആഷസ് ടെസ്റ്റ്:  ഇംഗ്ലണ്ടിന് 135 റണ്‍സിന്റെ വിജയം

September 16, 2019

author:

അഞ്ചാം ആഷസ് ടെസ്റ്റ്:  ഇംഗ്ലണ്ടിന് 135 റണ്‍സിന്റെ വിജയം

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും, അവസാനത്തേതുമായ ടെസ്റ്റ് മൽസരത്തിൽ ഇംഗ്ലണ്ടിന് 135 റണ്‍സിന്റെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പര സമനിലയിൽ അവസാനിച്ചു. രണ്ട് ടീമുകളും രണ്ട് മത്സരങ്ങൾ വീതം ജയിച്ച പരമ്പരയിലെ മൂന്നാം മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഷസ് സമനിലയിൽ അവസാനിക്കുന്നത്.  399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സ് 263ൽ അവസാനിച്ചു. 117 റൺസുമായി മാത്യു വെയിഡ് പൊരുതിയെങ്കിലും മറ്റാർക്കും രണ്ടാം ഇന്നിങ്സിൽ തിലകൻ കഴിഞ്ഞില്ല. ഇംഗ്ലണ്ടിന് വേണ്ടി ബോർഡും, ജാക്ക് ലീച്ചും നാല് വിക്കറ്റ് വീതം നേടി.

313/8 എന്ന നിലയിൽ നാലാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന്റെ അവശേഷിച്ച രണ്ട് വിക്കറ്റുകൾ 16 റൺസ് എടുക്കുന്നതിനിടെ നഷ്ടമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് വിക്കറ്റുകൾ ആദ്യം തന്നെ നഷ്ട്ടമായി. ഇത്തവണയും ഡേവിഡ് വാർണർ നിരാശയാണ് സമ്മാനിച്ചത്. 11 റൺസാണ് താരം നേടിയത്. സൂപ്പർ താരം സ്മിത്ത് 23 റൺസ് എടുത്ത് മടങ്ങിയത് ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടിയായി. മാത്യു വെയിഡ് മികച്ച ബാറ്റിംഗ് നടത്തിയെങ്കിലും നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാൻ ഓസ്‌ട്രേലിയൻ തെരങ്ങൾക്ക് കഴിഞ്ഞില്ല.

രണ്ടാം ഇന്നിങ്സിൽ ജോ ഡെന്‍ലിയുടെയും(94), ബെൻ സ്റ്റോക്‌സിൻറെയും(67), ജോസ് ബട്ലറുടെയും(47) തകർപ്പൻ ബാറ്റിങ്ങിലാണ് ഇംഗ്ലണ്ട് മികച്ച ലീഡ് നേടിയത്.9 റൺസുമായി മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ട്ടമായത് 54ൽ നിൽക്കെയാണ്. പിന്നീടെത്തിയ റൂട്ടും പെട്ടെന്ന് തന്നെ പുറത്തായി. പിന്നീട് ജോ ഡെന്‍ലിയും, ബെൻ സ്റ്റോക്‌സും മൂന്നാം വിക്കറ്റിൽ 127 റൺസാണ് അടിച്ചുകൂട്ടിയത്. പിന്നീടെത്തിയ ബട്ലറും മികച്ച പിന്തുണ നൽകി. 294  റൺസ് ഒന്നാമിന്നിങ്സ് നേടിയ ഇംഗ്ലണ്ടിനെതിരെ 225  റൺസാണ് ഓസ്‌ട്രേലിയ നേടിയത്. ഇത്തവണയും സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയക്ക് രക്ഷയായത്. 80  റൺസാണ് താരം നേടിയത്.ജോഫ്ര ആര്‍ച്ചര്‍  ആണ് ഓസ്‌ട്രേലിയയെ തകർത്തത്.  ഒന്നാം ഇന്നിങ്സിൽ ഓസ്‌ട്രേലിയക്ക് വേണ്ടി ലബൂഷെയ്‌നുമായും, സ്റ്റീവ് സ്മിത്തും മാത്രമാണ് മികച്ച ബാറ്റിങ് നടത്തിയത്. ബാക്കി ആർക്കും തിളങ്ങാൻ ആയില്ല. അർച്ചറും, സാമും ചേർന്നാണ്  ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി. നേരത്തെ 271/8 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ അവശേഷിച്ച രണ്ട് വിക്കറ്റ് 23 റൺസിൽ അവസാനിച്ചു. ജോസ് ബട്ലർ 70 റൺസ് നേടി.

Leave a comment