ഇറ്റലിക്ക് മുന്നിൽ മറുപടി ഇല്ലാതെ ലിച്ചെൻസ്റ്റൈൻ
യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഇറ്റലി മറുപടി ഇല്ലാത്ത 6 ഗോളുകൾക്കു ലിച്ചെൻസ്‌റ്റെയ്‌നെ തോൽപ്പിച്ച്. ഇതോടെ ഗ്രൂപ്പ് ജെ യിൽ അസൂറികൾ ഒന്നാമത് എത്തുകയും ചെയ്തു. 36 വയസുള്ള ക്വാഗ്ലിയറില്ലായുടെ ഇരട്ട ഗോളിന്റെ സഹായത്തോടെയാണ് അവർ ഈ വിജയം കരസ്ഥമാക്കിയത്. ഇതോടെ ഇറ്റലിക്ക് വേണ്ടി വലചലിപ്പിക്കുന്ന ഏറ്റവും പ്രായമേറിയ താരമായി ക്വാഗ്ലിയറില്ല മാറി. സ്‌റ്റെഫാനോ സെൻസി, മാർക്കോ വെറാറ്റി, മോയ്‌സ് കീൻ, ലിയനാർഡോ പാവോലേറ്റി എന്നിവരാണ് ഇറ്റലിക്ക് വേണ്ടി ഗോൾ നേടിയ മറ്റു താരങ്ങൾ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലിച്ചെൻസ്റ്റെയിന്റെ കളിക്കാരൻ ഡാനിയേൽ കുഫ്‌മാൻ ചുവപ്പു കാർഡ് കണ്ടു പുറത്തു പോവുകയും ചെയ്തു.
യുവന്റസിന്റെ 19 വയസു മാത്രം പ്രായമുള്ള മോയ്‌സ് കീൻ ഇറ്റലിക്ക് വേണ്ടി തുടർച്ചയായി വലചലിപ്പിക്കുന്നത് റോബർട്ടോ മാഞ്ചിനിയുടെ ടീമിന് ഉണർവ് പകരുന്നുണ്ട്. കഴിഞ്ഞ ലോക കപ്പിൽ കളിക്കാൻ പറ്റാഞ്ഞത് അസൂറികൾക്കു വലിയ ഒരു ക്ഷീണമായിരുന്നു. പുതിയ ഒരു ടീമിനെ വാർത്തെടുക്കാനായി പഴയ മഞ്ചേറ്റർ സിറ്റിയുടെ പരിശീലകൻ മാഞ്ചിനി നടത്തുന്ന പരിശ്രമങ്ങൾ വെറുതെയാകുന്നില്ല എന്നുള്ളത് പ്രശംസിനിയമാണ്. അദ്ദേഹത്തിന്റെ പദ്ധതിയിലെ സുപ്രധാന കണ്ണിയാണ് കീൻ. വളരെ നാളുകൾക്കു ശേഷമാണ് ഒരു തനതായ സ്‌ട്രൈക്കറെ ഇറ്റലിക്ക് ലെഭിക്കുന്നത്. മാരിയോ ബലോട്ടെലിയെക്കാളും ലൂക്ക ടോണിയേക്കാളും മൂർച്ചയേറിയ ഫിനിഷർ ആണ് കീൻ. ഒരു പക്ഷെ ഇറ്റാലിയൻ ടീമിന്റെ കഴിഞ്ഞ കുറച്ചു കാലങ്ങളിലെ മോശം പ്രകടനം, ഈ ഒരു പൊസിഷനിൽ കളിക്കാൻ പറ്റുന്ന നല്ല താരങ്ങളുടെ അഭാവം തന്നെയായിരുന്നു. പേര് കേട്ട പ്രതിരോധവും മധ്യനിരയുമാണ് അവർക്കു ഇപ്പോൾ ഉള്ളത്. അതിന്റെ കൂടെ യുവ താരങ്ങളായ കീനും, സെൻസിയും കൂടി ചേരുമ്പോൾ യൂറോപ്പിലെ വൻ ശക്തിയായി തിരിച്ചു വരാൻ അവര്കു സാധിക്കും എന്ന് വേണം കണക്ക് കൂട്ടാൻ.






































