ഏഷ്യാ കപ്പ് നിർണായക മത്സരത്തിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുത്തു
ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ ആര് എത്തുമെന്ന് തീരുമാനിക്കാനുള്ള നിർണായക മത്സരത്തിൽ, ടോസ് നേടി ബംഗ്ലാദേശ് പാകിസ്ഥാനെതിരെ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു. ഇന്നലെ ഇന്ത്യയോട് തോറ്റ ടീമിൽ ബംഗ്ലാദേശ് മൂന്ന് മാറ്റങ്ങൾ വരുത്തി, ലിറ്റൺ ദാസിന് പകരം സാക്കിർ അലി ക്യാപ്റ്റനായി തുടർന്നു. അതേസമയം, അടുത്തിടെ ശ്രീലങ്കയെ പരാജയപ്പെടുത്തിയ അതേ ടീമുമായാണ് പാകിസ്ഥാൻ മത്സരത്തിനിറങ്ങിയത്.
ഈ മത്സരത്തിലെ വിജയി ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയെ നേരിടും. പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയ്ക്കെതിരെ ഓരോ വിജയം വീതം നേടി, ഇന്ത്യയോട് തോറ്റു. ഇതോടെ ഇന്നത്തെ മത്സരം ഒരു വെർച്വൽ സെമിഫൈനലായി. ഏത് ടീം തോറ്റാലും അവർ ടൂർണമെന്റിൽ നിന്ന് പുറത്താകും.
ഇന്നലെ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഇതിനകം ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 169 റൺസ് നേടി. ലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് 19.3 ഓവറിൽ 127 റൺസിന് എല്ലാവരും പുറത്തായി. ഈ വർഷത്തെ ഏഷ്യാ കപ്പിൽ ബംഗ്ലാദേശും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്.
ബംഗ്ലാദേശ്: സെയ്ഫ് ഹസ്സൻ, പർവേസ് ഹൊസൈൻ ഇമോൺ, തൗഹിദ് ഹൃദോയ്, ഷമീം ഹൊസൈൻ, ജേക്കർ അലി(ക്യാപ്റ്റൻ), നൂറുൽ ഹസൻ, മെഹ്ദി ഹസൻ, റിഷാദ് ഹൊസൈൻ, ടസ്കിൻ അഹമ്മദ്, തൻസിം ഹസൻ സാക്കിബ്, മുസ്തഫിസുർ റഹ്മാൻ.
പാകിസ്ഥാന്: സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആഘ(ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.






































