Cricket Top News

ആഷസ് നാലാം ടെസ്റ്റിൽ  പിടിമുറുക്കി ആസ്ട്രേലിയ: ഇംഗ്ലണ്ട് ജയം 365 റൺസ് അകലെ

September 8, 2019

author:

ആഷസ് നാലാം ടെസ്റ്റിൽ  പിടിമുറുക്കി ആസ്ട്രേലിയ: ഇംഗ്ലണ്ട് ജയം 365 റൺസ് അകലെ

മാഞ്ചസ്റ്റർ: ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു.  383  റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ട്ടമായി. നാലാം ദിവസമായ ഇന്നലെ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 18/2 എന്ന നിലയിലാണ്. 10 റൺസുമായി ജോ ഡെൻലിയും, എട്ട് റൺസുമായി ജേസൺ റോയിയുമാണ് ക്രീസിൽ. റോറിയുടെയും(0), റൂട്ടിന്റെയും(0) വിക്കറ്റ് ആണ് ഇംഗ്ലണ്ടിന് നഷ്ട്ടമായത്. പാറ്റ് കുമ്മിൻസിനാണ് രണ്ട് വിക്കറ്റും ലഭിച്ചത്.

200/5 എന്ന നിലയിൽ ഇന്നലെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 301ൽ അവസാനിച്ചു. ഇതോടെ 196 റണ്‍സിന്റെ ലീഡ് ആണ് ഓസ്‌ട്രേലിയ നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി . റോറി 81 റൺസും, റൂട്ട് 71 റൺസും നേടി. പിന്നീട് ജോസ് ബട്ലർ നേടിയ 41 റൺസാണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ഹാസല്‍വുഡ് നാലും, മിച്ചൽ സ്റ്റാർക് മൂന്നും വിക്കറ്റ് നേടി. 196 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്സ്മാന്മാർ ഇത്തവണയും പരാജയപ്പെട്ടു. രണ്ടാം ഇന്നിങ്സിലും വാർണർ പൂജ്യത്തിന് പുറത്തായി. 44/4 എന്ന നിലയിൽ പതറിയ ഓസ്‌ട്രേലിയയെ ഇത്തവണയും രക്ഷിച്ചത് സ്റ്റീവ് സ്മിത്ത് ആണ്. ഇത്തവണ 82 റൺസാണ് താരം നേടിയത്. സ്മിത്തിൻറെ ബാറ്റിങ് മികവിൽ ഓസ്‌ട്രേലിയ 186-6 എന്ന നിലയിൽ രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു.  ഇന്ന് ഒരു ദിവസം ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് 365 റൺസാണ് വിജയിക്കാൻ വേണ്ടത്.

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 497-8  എന്ന നിലയിൽ അവസാനിപ്പിച്ചിരുന്നു. ആഷസിലെ തന്റെ മൂന്നാം ഇരട്ട സെഞ്ചുറി കുറിച്ച സ്മിത്ത് തകർപ്പൻ പ്രകടനമാണ് നടത്തിയത്. സ്മിത്തിന്റെ മികവിലാണ് ഓസ്‌ട്രേലിയ കൂറ്റൻ സ്‌കോർ നേടിയത്. ക്യാപ്റ്റൻ ടിം പെയിൻ 58 റൺസ് നേടി സ്മിത്തിന് മികച്ച പിന്തുണ നൽകിയിരുന്നു.

 

Leave a comment