അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ടെസ്റ്റ്: അഫ്ഗാന് 397 റൺസിന്റെ ലീഡ്
അഫ്ഗാനിസ്ഥാനെതിരെയുള്ള ബംഗ്ലാദേശിന്റെ ഏക ടെസ്റ്റ് മത്സരത്തിൽ അഫ്ഗാന് മികച്ച ലീഡ്. ആദ്യ ഇന്നിങ്സിൽ 137 റൺസ് ലീഡ് നേടിയ അഫ്ഗാൻ രണ്ടാം ഇന്നിങ്സിൽ 260 റൺസിന് ഓൾഔട്ടായി. 397 റൺസിൻറെ ലീഡ് ആണ് അഫ്ഗാൻ നേടിയത്. അഫ്ഗാൻറെ രണ്ടാം ഇന്നിങ്സിൽ ഇബ്രാഹിം(87), അസ്ഗർ അഫ്ഗാൻ(50), അഫ്സർ(48) എന്നിവർ മികച്ച ബാറ്റിങ് നടത്തി. ബംഗ്ലാദേശിന് വേണ്ടി ഷാകിബ് അൽ ഹസൻ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നേടി. ഒടുവിൽ വിവരം കിട്ടുമ്പോൾ ബിനാഗ്ലദേശ് രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് ഒന്നും പോകാതെ 10 റൺസ് എടുത്തിട്ടുണ്ട്.
ബംഗ്ളദേശിൻറെ ഒന്നാം ഇന്നിംഗ്സ് 205 റൺസിൽ അവസാനിച്ചിരുന്നു. അഫ്ഗാന് ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ബംഗ്ലാദേശിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. മികച്ച കൂട്ട്കെട്ട് ഉണ്ടാക്കാൻ ബംഗ്ളദേശിന് കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് നേടി ബംഗ്ളദേശിനെ തകർത്തത് നായകൻ റാഷിദ് ഖാൻ ആണ്. ആദ്യ ഇന്നിങ്സിൽ അഫ്ഗാനിസ്ഥാൻ 342 റൺസ് നേടിയിരുന്നു. 271/5 എന്ന നിലയിൽ രണ്ടാം ദിവസം ആരംഭിച്ച അഫ്ഗാന് വേണ്ടി ക്യാപ്റ്റൻ റാഷിദ് ഖാൻ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടാം ദിവസം റാഷിദ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് അഫ്ഗാനെ 342ൽ എത്തിച്ചത്. അസ്ഗർ അഫ്ഗാന്റെയും,അഫ്സറിൻറെയും വിക്കറ്റുകൾ അഫ്ഗാന് രണ്ടാം ദിവസം ആദ്യം തന്നെ നഷ്ടമായി. പിന്നീട് 51 റൺസ് നേടി റാഷിദ് ഖാൻ ടീമിനെ 342ൽ എത്തിച്ചു.






































