Foot Ball Top News

ആവേശപ്പൂരത്തിന്റെ കിക്കോഫിന് ഇനി 42 നാൾ

September 8, 2019

author:

ആവേശപ്പൂരത്തിന്റെ കിക്കോഫിന് ഇനി 42 നാൾ

ഇന്ത്യയിലെ പ്രൊഫഷണൽ ഫുട്ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് അഥവാ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണ് തിരിതെളിയാൻ ഇനി 42 നാൾ മാത്രം. 2014ൽ ആരംഭിച്ച ഐഎസ്എൽ ലീഗ് ഇന്ന് ഇന്ത്യൻ ഫുട്‌ബോള്‍ ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. ഐഎസ്എല്ലിന്റെ ആറാം സീസണ് ഒക്ടോബറിൽ തുടക്കം കുറിക്കുമ്പോൾ കിക്കോഫിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുന്ന കാൽപന്ത് കളിയെ സ്നേഹിക്കുന്ന ആരാധകര്‍ക്കിതാ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ഇന്ത്യൻ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ ആദ്യം പന്തുരുളുക ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം തട്ടകമായ കൊച്ചി കലൂര്‍ രാജ്യന്തര സ്റ്റേഡിയത്തിലായിരിക്കും.

നാലാം സീസന്റ തുടക്കവും കൊച്ചിയിലായിൽ തന്നെ ആയിരുന്നു. ഒക്ടോബറിൽ തുടങ്ങുന്ന മത്സരം മാര്‍ച്ചിലാകും സമാപിക്കുക. തിങ്കള്‍ , ചൊവ്വ ഒഴികെ ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും മത്സരങ്ങളുണ്ടാവും പ്ലേ ഓഫ് ഇത്തവണയും ഉണ്ടാകും. കഴിഞ്ഞ വർഷം ബംഗളൂരു എഫ് സിയാണ് കിരീടം നേടിയത്. എന്നാൽ ഇത്തവണ ആരാകും കിരീടം നേടുന്നതെന്ന ആകാംക്ഷയാണ് ആരാധകർക്ക്.

Leave a comment