Cricket Top News

നായകനായി എത്തി ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി റാഷിദ് ഖാൻ

September 7, 2019

author:

നായകനായി എത്തി ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി റാഷിദ് ഖാൻ

ചിറ്റഗോങ്‌: ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റ് മൽസരം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.  അഫ്ഗാനിസ്ഥാൻ ടീമിൻറെ നായകനായി അരങ്ങേറ്റം കുറിച്ച റാഷിദ് ഖാൻ മൂന്ന്‌ നേട്ടങ്ങളാണ് ഈ ടെസ്റ്റിലൂടെ നേടിയിരിക്കുന്നത്. ടെസ്റ്റിലെ ആദ്യ ദിവസം  പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കി. രണ്ടാം ദിവസം അഫ്ഗാന് വേണ്ടി 51 റൺസ് നേടിയതോടെ ടെസ്റ്റിൽ ക്യാപ്റ്റൻ എന്ന നിലയിൽ അർദ്ധശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം  എന്ന നേട്ടവും. മൂന്നാം ദിവസമായ ഇന്ന് അഞ്ച് വിക്കറ്റ് നേടിയതോടെ ക്യാപ്റ്റനെന്ന നിലയിൽ അഞ്ച് വിക്കറ്റ് ക്യാപ്റ്റനെന്ന നിലയിൽ ആദ്യ മൽസരത്തിൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന ബഹുമതിയും താരം നേടി. ടെസ്റ്റിലെ മൂന്ന് ദിവസങ്ങളിലായി മൂന്ന് നേട്ടങ്ങൾ ആണ് റഷീദ് ഖാൻ നേടിയത്.

രണ്ടാം ദിവസമായ ഇന്നലെ അഫ്ഗാനെ 300ന് മുകളിൽ റൺസ് നേടാൻ സഹായിച്ചത് റാഷിദ് നേടിയ അർധശതകം ആണ്. 61 പന്തിൽ നിന്ന് താരം 51 റൺസാണ് നേടിയത്. അതേപോലെ ബൗളിങ്ങിൽ 20 ഓവറിൽ 55 റൺസ് വഴങ്ങിയാണ് റാഷിദ് അഞ്ച് വിക്കറ്റ് നേടിയത്. ടെസ്റ്റിൽ ഇത് രണ്ടാം തവണയാണ് റാഷിദ് അഞ്ച് വിക്കറ്റ് നേടുന്നത്.

Leave a comment