Foot Ball Top News

ഇകാർഡിയുടെ പി.സ്.ജി. യിലേക്കുള്ള വരവിനെ എങ്ങനെ വിലയിരുത്താം

September 6, 2019

author:

ഇകാർഡിയുടെ പി.സ്.ജി. യിലേക്കുള്ള വരവിനെ എങ്ങനെ വിലയിരുത്താം

നെയ്‌മർ-എംബപ്പേ-കവാനി ത്രയത്തിനൊപ്പം ഇകാർഡി കൂടി ചെല്ലുമ്പോഴത്തെ PSG യുടെ മുന്നേറ്റ നിരയുടെ കരുത്ത് ആരെയും ഒന്ന് ഞെട്ടിക്കും. പരിമിതമായ തന്റെ കഴിവ് വേണ്ട വിധം ഉപയോഗിക്കാനുള്ള കഴിവ് ഇകാർഡി പലവട്ടം തെളിയിച്ചതാണ്. തള്ളിമറിക്കാനുള്ള അസാമാന്യപാടവമൊന്നും അയാൾക്കില്ല .ഏറ്റവും പ്രധാനപ്പെട്ടത് ഇപ്പോഴും അയാൾക്ക് ഗോളിലേക്കൊരു കണ്ണുണ്ട് എന്നതാണ്. വൺ ചാൻസ് സ്‌ട്രൈക്കർ എന്ന് വേണേലും പറയാം. പ്രതിരോധത്തിലെ വിടവ് കണ്ടെത്താനും അത് മുതലെടുക്കാനും മിടുക്കൻ. ക്രോസുകൾ ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നു. ഒരു പക്ഷെ അർജന്റീനൻ ജേഴ്‌സിയിൽ ഇല്ലാതെ പോകുന്നതും അങ്ങനെയൊന്നാണ്.

പെർസിച്ചുമായുള്ള കൂട്ടുകെട്ട് വർക്ഔട്ടാവുന്നത് ഇന്ററിൽ കണ്ടതാണ്. സീസണിൽ 20+ ഗോളുകൾ ഒരു സ്‌ട്രൈക്കറെ സംബന്ധിച്ചത്ര മോശം കാര്യമല്ല.188 ലീഗ് മത്സരങ്ങളിൽ നിന്ന് 111 ഗോളുകൾ-അതും ഇറ്റാലിയൻ ലീഗിൽ-അതിനൊത്ത പ്രശംസ അയാൾക്ക് കിട്ടാതെ പോയതും ട്രോൾ മെറ്റീരിയൽ ആയതും ഫീൽഡിന് പുറത്തെ കയ്യിലിരുപ്പ് കൊണ്ടാണെന്ന് എല്ലാവർക്കും അറിയാം.

ഡാനി ആൽവ്‌സ് ഇപ്പോൾ PSG യിൽ ഉണ്ടായിരുന്നേൽ നല്ലൊരു പാർട്ണർഷിപ്പൊന്ന് കാണാമായിരുന്നു.പ്രതിഭാധനരെങ്കിലും ആഴം കുറവായ മദ്ധ്യനിരയും പതറുന്ന ഡിഫൻസുമായി PSG ചാമ്പ്യൻസ് ലീഗിൽ എത്രത്തോളം മുന്നോട്ട് പോവുമെന്ന് നോക്കാം.ഒരു പക്ഷെ നിലവിലുള്ള സ്‌ട്രൈക്കർമാരിൽ ഇനി ഇകാർഡി മാത്രമേ അടുത്ത സീസണിൽ പാരീസിൽ കണ്ടുള്ളൂ എന്നും വരാം. കാത്തിരിക്കുന്നു പരിക്കൊഴിഞ്ഞുള്ള കവാനി-എംബപ്പേമാരുടെ വരവിനെ,നെയ്മറുടെ തിരിച്ചുവരവിനെ..പിന്നെ റയലുമായുള്ള പോരാട്ടത്തിനായും.

Leave a comment