റൊണാള്‍ഡോയ്ക്കും മെസ്സിക്കുമൊപ്പം വാന്‍ ഡിക്കും; ഫിഫ ഫുട്ബോളര്‍ പുരസ്കാരത്തിന്റെ അന്തിമ പട്ടിക പൂർത്തിയായി
സൂറിച്ച്: ഈ വർഷത്തെ ഫിഫ ഫുട്ബോളര്‍ പുര്സകാരത്തിനുള്ള അന്തിമ പട്ടിക പൂർത്തിയായി. പോര്‍ച്ചുഗലിന്റെ അഭിമാന നായകനും യുവന്റ്സ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അര്‍ജന്റീനയുടെയും ബാഴ്സലോണയുടെയും നായകനായ ലിയോണല്‍ മെസ്സി, നെതര്‍ലന്‍ഡ്സിന്റെയും ലിവര്‍പൂളിന്റെയും കരുത്തുറ്റ നായകൻ വിര്‍ജിന്‍ വാന്‍ ഡിക് എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്. സെപ്റ്റംബര്‍ 23ന് മിലാനിലെ സാന്‍ സിറോയില്‍ നടക്കുന്ന ചടങ്ങില്‍ വിജയിയെ അറിയാം.
കഴിഞ്ഞ വര്‍ഷത്തെ ഫിഫ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ച് ഇത്തവണ പട്ടികയിലെ അവസാന പാട്ട് പേരിൽ പോലും എത്തിപ്പെട്ടില്ല. ചാമ്പ്യന്‍സ് ലീഗിൽ ലിവര്‍പൂളിന് കിരീടനേട്ടത്തിന് സഹായിച്ചതിനാലാണ് വാന്‍ ഡിക്കിനും ഇരുതാരങ്ങൾക്കൊപ്പം പട്ടികയിൽ ഇടം നേടിയത്. വനിതാ താരങ്ങളില്‍ അമേരിക്കയുടെ മുന്നേറ്റനിര താരം മെഗാന്‍ റാപിനോ, അമേരിക്കയുടെ തന്നെ അലക്സ് മോര്‍ഗന്‍, ഇംഗ്ലണ്ട് മുന്നേറ്റനിരതാരം ലൂസി ബ്രോണ്‍സ് എന്നിവരാണ് അന്തിമ പട്ടികയിലെത്തിയത്.






































