സെറീന വില്യംസ് യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു
ന്യൂയോര്‍ക്ക്: യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ വനിതകളുടെ സിംഗിൾസ് മൽസരത്തിൽ സെറീന വില്യംസിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ക്രൊയേഷ്യയുടെ പെട്ര മാര്‍ട്ടിച്ചിനെയാണ് സെറീന തോൽപ്പിച്ചത്. ജയത്തോടെ സെറീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീന വ്യജയം സ്വന്തമാക്കിയത്. മൽസരത്തിൽ സെറീനക്ക് പരിക്ക് പറ്റിയിരുന്നു. കാല്‍ക്കുഴയ്ക്കുണ്ടായ പരിക്ക് മൂലം ഗ്രൗണ്ടിൽ വീണ സറീന പിന്നീട് വൈദ്യ സഹായം നേടിയതിന് ശേഷമാണ് കളി പുനരാരംഭിച്ചത്.
രണ്ടാം സെറ്റിനിടെ പരിക്ക് മൂലം സെറീന നിലത്തുവീണു, ആർതർ ആഷെ സ്റ്റേഡിയത്തിന്റെ നടുവിൽ ഏതാനും സമയം അവിടെ ഇരുന്നു. എല്ലാ സീസണിലും വില്യംസ് വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ പരിക്കുകളെ അതിജീവിച്ച് അവർ വിജയം സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ ചൈനയുടെ വാംഗ് ഗ്വിയാംഗ് ആണ് സെറീനയുടെ എതിരാളി. പ്രസവത്തിന് ശേഷം തിരിച്ചെത്തിയ സെറീനയ്ക്ക് ഇതുവരെ ഒരു കിരീടവും നേടാൻ കഴിഞ്ഞിരുന്നില്ല. പരിക്കിൽ നിന്ന് മോചിതയായി എത്തിയ തരാം യു എസ് ഓപ്പണിൽ മൂന്ന് മൽസരങ്ങളിലും തകർപ്പൻ പ്രകടനമാണ് നടത്തിയത്. ആദ്യ റൗണ്ടില്‍ മരിയ ഷറപ്പോവയെയും, രണ്ടാം റൗണ്ടിൽ കാറ്റി മക്‌നാലിക്കിനെയും, മൂന്നാം റൗണ്ടിൽ ചെക്ക് താരം കരോളിനയെയാണ് തോൽപ്പിച്ചത്.
സ്‌കോര്‍: 6-3, 6-4






































