ക്രിക്കറ്റിലേക്ക് മടങ്ങാൻ അമ്പാട്ടി റായിഡു: വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു
ന്യൂഡല്‍ഹി: വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു.വൈകാരികമായി എടുത്ത തീരുമാനമാണ് വിരമിക്കൽ എന്നും, അത് പിൻവലിക്കുന്നതായും റായിഡു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തില്‍ പറയുന്നു. ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെത്തുടർന്ന് ജൂലൈയിൽ ആണ് വിരമിക്കൽ പ്രഖ്യാപിച്ചത്. എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുമാകയാണെന്ന് ആണ് അന്ന് അദ്ദേഹം പറഞ്ഞത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ നൽകാൻ ഫസ്റ് ക്ലാസ് മൽസരങ്ങളിൽ നിന്ന് പിന്മാറിയിക്കരുന്നു. എന്നാൽ 2019 ലോകകപ്പ് ക്രിക്കറ്റിൽ റായിഡുവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ശിഖർ ധവാനും, വിജയ് ശങ്കറും പരിക്ക് മൂലം ലോകകപ്പിൽ നിന്ന് പുറത്തായപ്പോഴും റായിഡുവിനെ ടീമിലേക്ക് വിളിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് താരം ക്രിക്കറ്റിൽ നിന്ന് വിരമിക്കുവാണെന്ന് അറിയിക്കാത്ത. മിഡിൽ ഓർഡർ ബാറ്റ്സ്മാൻ അയ് റായിഡു ഇന്ത്യയ്ക്കായി 55 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്, മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരായ ആയിരുന്നു അവസാന മൽസരം. 2019 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി -20 ടൂർണമെന്റിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നു. റായിഡു തിരിച്ചെത്തിയതിൽ വളരെയധികം സന്തോഷം ഉണ്ടെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ(എച്ച്സിഎ) ഭരണത്തിന്റെ ചുമതലയുള്ള കമ്മിറ്റി അംഗം രത്നക്കർ ഷെട്ടിപറഞ്ഞു. ഹൈദരാബാദിനായി അടുത്ത വർഷം മുതൽ റായിഡു കളിക്കുമെന്നാണ് റിപ്പോർട്ട്.






































