ഇസ്രായലിനെതിരെ നടപടി എടുക്കാന്‍ ഫിഫക്ക് സമ്മര്‍ദം നല്കി പാലസ്തീന്‍
ഇസ്രായേലിനെ ലോക ഫൂട്ബോളില്‍ നിന്നും സ്പെൻഡ് ചെയ്യാനുള്ള നിർദ്ദേശം പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ (പിഎഫ്എ) സമര്‍പ്പിച്ചിരുന്നു.ഇതിനെ തുടര്‍ന്നു ഉന്നയിച്ച വിവേചന ആരോപണങ്ങൾ ശരിയാണോ അല്ലയോ എന്നു പരിശോധിക്കാൻ ഫിഫയുടെ അച്ചടക്ക സമിതിയോട് ആവശ്യപ്പെടുമെന്ന് ലോക ഫുട്ബോൾ ഗവേണിംഗ് ബോഡി വ്യാഴാഴ്ച അറിയിച്ചു.ഇസ്രായേൽ സര്‍ക്കാര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നുണ്ട് എന്നും അത് കൂടാതെ അറബ് താരങ്ങളോട് വിവേചനം അവര്‍ വെച്ച് പുലര്‍ത്തുന്നുണ്ട് എന്നും ആണ് പാലസ്തീന്‍ ഫൂട്ബോള്‍ പറഞ്ഞിരിക്കുന്നത്.
ഇസ്രായേൽ ഫുട്ബോൾ അസോസിയേഷൻ ആരോപണങ്ങൾ തള്ളുകയും ഫിഫയോട് ഇതിനെതിരെ നടപടി കൈക്കൊള്ളാനും ആവശ്യപ്പെട്ടു.പലസ്തീൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഇസ്രായേലി ടീമുകളുടെ പങ്കാളിത്തവും അന്വേഷണത്തിന് വിധേയമാക്കും.ഫിഫക്ക് അന്വേഷണം നടത്താനുള്ള എല്ലാ പിന്തുണയും തങ്ങള്‍ നല്കും എന്നു ഇസ്രയേല്‍ ബോര്‍ഡ് പറഞ്ഞു.ഉടന്‍ തന്നെ ഇസ്രായേലിലേക്ക് ഇതിനെ കുറിച്ച് പഠനം നടത്താന്‍ ഫിഫയുടെ പ്രതിനിധി ഘടകം ചെന്നേക്കും.






































