ബാഴ്സലോണയുടെ യുഎസ് പര്യടനത്തിൽ നിന്നു പല സുപ്രധാന താരങ്ങളും ഒഴിഞ്ഞു
പരിക്കുകളും അന്താരാഷ്ട്ര പ്രതിബദ്ധതകളും കാരണം അമേരിക്കന്‍ പര്യടനത്തിലേക്ക് പത്തു ബാഴ്സ താരങ്ങള്‍ പോകുന്നതായിരിക്കില്ല.ഞായറാഴ്ച ഫ്ലോറിഡയിലെ ഒർലാൻഡോയിലേക്ക് പറന്ന 31 കളിക്കാരുടെ യാത്രാ പാർട്ടിയിൽ നിന്ന് റൊണാൾഡ് അറൂഹോ,പെഡ്രി, ഗവി, ഫ്രെങ്കി ഡി ജോങ്, അൻസു ഫാറ്റി എന്നിവര്‍ പരിക്ക് മൂലം പോയിട്ടില്ല.
ഈ മാസം സ്പെയിനിനെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടാൻ സഹായിച്ചതിന് ശേഷം അവധിയിൽ തുടരുന്നതിനാൽ ലാമിൻ യമലും ഫെറാൻ ടോറസും ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. അതേസമയം പോ കുബാർസി, ഫെർമിൻ ലോപ്പസ്, എറിക് ഗാർസിയ എന്നിവർ ഫ്രാൻസിലെ ഒളിമ്പിക് ഗെയിംസിൽ കളിയ്ക്കാന്‍ പോയിട്ടുണ്ട്.അതേസമയം, റഫീഞ്ഞയും ഇൽകെ ഗുണ്ടോഗനും ചൊവ്വാഴ്ച മാഞ്ചസ്റ്റർ സിറ്റിയുമായി കളിയെ മുന്‍ നിര്‍ത്തി ഒർലാൻഡോയിലേക്ക് വരും.ജൂൾസ് കൗണ്ടേ വ്യാഴാഴ്ച മേരിലാൻഡിലെ അനാപോളിസിൽ ടീമിനൊപ്പം ചേരും.പല പ്രമുഖ താരങ്ങളും ഇത് പോലെ വരാതിരിക്കുന്നതിനാല്‍ യുവ താരങ്ങള്‍ക്കും അക്കാദമി താരങ്ങള്‍ക്കും അവസരം നല്കാന് നിര്ബന്ധിതന് ആയേക്കും.