ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് : ഇന്ത്യയുടെ എച്ച്.എസ്. പ്രണോയിയും, കെ.ശ്രീകാന്തും രണ്ടാം റൗണ്ടിൽ കടന്നു
ബേസല്‍: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്നലെ തുടക്കമായി. ആദ്യ ദിവസം ഇന്ത്യക് നേട്ടങ്ങൾ മാത്രം. ഇന്ത്യയുടെ എച്ച്.എസ്. പ്രണോയിയും, കെ.ശ്രീകാന്തും രണ്ടാം റൗണ്ടിൽ കടന്നു. സായി പ്രണീതും ആദ്യ റൌണ്ട് ജയിച്ചിരുന്നു. കാനഡയുടെ ജേസണ്‍ ആന്തണിയോയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സായി പ്രണീത് തോൽപ്പിച്ചത്. പ്രണീത് ഇന്ന് കൊറിയൻ താരാം ലീ ഡോങിനെ നേരിടും.
ഇന്നലെ നടന്ന പുരുഷ സിംഗിൾസിൽ ഫിന്‍ലന്‍ഡ് താരം എറ്റു ഹെയ്നോയെ ആണ് മലയാളി താരം എച്ച്.എസ്. പ്രണോയി തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് വിജയം സ്വന്തമാക്കിയത്. 34 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിൽ പ്രണോയ് ആദ്യ സെറ്റിൽ തോറ്റതിന് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് വിജയം സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ മികച്ച പ്രകടനമാണ് ഫിന്‍ലന്‍ഡ് താരം എറ്റു നടത്തിയത്. എന്നാൽ പിന്നീടുള്ള രണ്ട് സീറ്റുകൾ പ്രണോയ് ആധിപത്യം നേടുകയും വിജയം സ്വന്തമാക്കുകയും ചെയ്തു. പിന്നീടുള്ള രണ്ട് സെറ്റുകളും വൻ മാർജിനിലാണ് പ്രണോയ് ജയിച്ചത്. സ്‌കോർ: 17-21, 21-10, 21-11.
ശ്രീകാന്ത് ഐറിഷ് യുവതാരം താരം നഹതിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് തോൽപ്പിച്ചു. നഹത് ആദ്യം ശ്രീകാന്തിനെ ഒന്ന് വിറപ്പിച്ചെങ്കിലും പിന്നീട് ശ്രീകാന്ത് മികച്ച ഫോമിൽ എത്തിയതോടെ അനായാസ വിജയം നേടാനായി. ആദ്യ സെറ്റ് നഹത് വിജയിച്ചിരുന്നു. സ്‌കോർ: 17-21, 21-16, 21-6 .






































